
സദാസമയവും ഇന്റര്‍നെറ്റിന് മുന്നില്‍ ചെലവിടുന്ന പ്രവണത പുതുതലമുറയില്‍ വര്‍ധിച്ചുവരുന്നു. നേരില്‍ കാണുന്ന സുഹൃത്തുക്കളേക്കാളും ബന്ധുക്കളേക്കാളും അവര്‍ക്ക് ബന്ധം ഓണ്‍ലൈന്‍ സുഹൃത്തുക്കളോടായിരിക്കും.
സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റുകള്‍ക്കും ഗെയിമുകള്‍ക്കും മുന്നില്‍ ജീവിതം തളച്ചിടുന്നവര്‍ അറിയുക. ഇതൊരു രോഗാവസ്ഥയാണ്. താഴെ പറയുന്ന ലക്ഷണങ്ങള്‍ ശരിയെങ്കില്‍ താങ്കളും ഇന്റര്‍നെറ്റിന് അടിമപ്പെട്ടിരിക്കുന്നു എന്ന് ഉറപ്പിക്കാമെന്ന് ഗവേഷകര്‍ പറയുന്നു.
- സദാസമയവും ഇന്റര്‍നെറ്റിന്റെ ലോകത്ത് മുഴുകിയിരിക്കുക.
- ബന്ധുക്കളെയും സുഹൃത്തുക്കളെയും കുറിച്ച് വരെ ചിന്തയില്ല.
- ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനിടയില്‍ തടസം നേരിട്ടാല്‍ മനസ്സ് അസ്വസ്ഥമാകുക.
- ഇന്റര്‍നെറ്റ് ഉപയോഗം മൂലം താന്‍ ചെയ്തു തീര്‍ക്കേണ്ട മറ്റു ജോലികള്‍ മുടങ്ങുക.
- ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിക്കുമ്പോള്‍ അതിനെ ആരെങ്കിലും എതിര്‍ത്താല്‍ പ്രതിരോധിക്കുക.
- ലൈംഗിക സംതൃപ്തി നേടാനും മാനസിക സമ്മര്‍ദം ഒഴിവാക്കാനും ഇന്റര്‍നെറ്റില്‍ അഭയം തേടുക.
- ഉറക്കത്തിന് തടസം നേരിടുക.
- ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുക.
- പുറംവേദന, കഴുത്തുവേദന തുടങ്ങിയവ അനുഭവപ്പെടുക
ഈ ലക്ഷണങ്ങളുണ്ടെങ്കില്‍ ഉറപ്പിക്കാം, നിങ്ങള്‍ ഇന്റര്‍നെറ്റിന് അടിമയാണ്…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here