ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ; ഫൈനല്‍ പോരാട്ടം പാകിസ്ഥാനൊപ്പം

ബംഗ്ലാദേശിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പ്രവേശിച്ചു. രോഹിത് ശര്‍മ്മയുടെയും(123) വിരാട് കോഹ്ലിയു (96) ടെയും മികവിലാണ് ഇന്ത്യയുടെ വിജയം. ഇരുവരും ചേര്‍ന്ന് 178 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ശിഖര്‍ ധവാനും (46) ഇന്ത്യയ്ക്ക് വേണ്ടി മികച്ചപ്രകടനം കാഴ്ച വച്ചു.

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടും. ഇത് നാലാം തവണയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here