
കബാലിയെന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം സ്റ്റൈല്‍ മന്നന്‍ രജിനീകാന്തിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് കാലാ. കബാലി ഒരുക്കിയ പാ രഞ്ജിത്ത് തന്നെയാണ് കാലയും ഒരുക്കുന്നുവെന്നറിഞ്ഞതുമുതല്‍ ആരാധകര്‍ ആവേശത്തിലാണ്. എന്നാല്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നതിനു പിന്നാലെ വിവാദവും തലപൊക്കിയിരുന്നു.
കാലായുടെ കഥയും പേരും മോഷണമാണെന്ന് ആരോപിച്ചുകൊണ്ട് സംവിധാന സഹായി രംഗത്തെത്തിയതോടെയാണ് വിവാദം ആരംഭിച്ചത്. പിന്നാലെ രാജശേഖരന്‍ കോടതിയെ സമീപിച്ചിരുന്നു. ഇദ്ദേഹം നല്‍കിയ ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ സൂപ്പര്‍ താരം രജനീകാന്തിന് കോടതി നിര്‍ദേശം നല്‍കി കഴിഞ്ഞു.
ചെന്നൈയിലുള്ള മജിസ്‌ട്രേറ്റ് കോടതിയാണ് ഇക്കാര്യത്തില്‍ സൂപ്പര്‍താരം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.രജനീകാന്തിനെ കൂടാതെ സംവിധാകന്‍ പാ രഞ്ജിത്, നിര്‍മാതാക്കളായ വുണ്ടര്‍ബാര്‍ ഫിലിംസ് എന്നിവരും ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണം. ഇരുപതു വര്‍ഷത്തോളംമുന്‍പു താന്‍ പറഞ്ഞ കഥ അടിസ്ഥാനപ്പെടുത്തിയാണ് പാ.രഞ്ജിത് ഇപ്പോള്‍ കാല തയ്യാറാക്കുന്നതെന്നാണ് രാജശേഖരന്റെ ആരോപണം.
കാലയുടെ നിര്‍മാതാവ് കൂടിയായ ധനുഷിന്റെ അച്ഛനും സംവിധായകനുമായ കസ്തൂരി രാജയ്‌ക്കൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചയാളാണ് രാജശേഖരന്‍

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here