സംസ്ഥാനത്ത പകര്‍ച്ചപ്പനി വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ഇത് തടയാന്‍ മികച്ച ചികില്‍സാ സൗകര്യവും മരുന്നും ലഭ്യമാക്കി മെഡിക്കല്‍കോളേജുകള്‍ സജ്ജമായിരിക്കുന്നത്. പനി പരിശോധിച്ച് കാറ്റഗറി തിരിച്ച് ചികില്‍സ ലഭ്യമാക്കാനായി പ്രത്യേക വാര്‍ഡുകള്‍ മെഡിക്കല്‍ കോളേജുകളില്‍ തുറന്നിരിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പനിയ്ക്കായി പ്രത്യേകവാര്‍ഡ് പ്രവര്‍ത്തിച്ചുതുടങ്ങി.
നിരവധി രോഗികളാണ് ഇവിടെ ചികില്‍സ തേടിയിരിക്കുന്നത്. കൂടാതെ പ്രത്യേക പനി ICU യും സജ്ജമാണ്. ചികില്‍സ നടത്താന്‍ കൂടുതല്‍ ഡോക്ടര്‍മാരെയും നെഴ്‌സുമാരെയും നിയമിച്ചിട്ടുണ്ട്. 100 താല്‍ക്കാലിക ജീവനക്കാരെ പുതുതായി നിയമിച്ചു. രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടായതിനെ തുടര്‍ന്നാണ് 60 നഴ്‌സിംഗ് അസിസ്റ്റന്റുമാരെയും 7 ലാബ് ടെക്‌നീഷ്യന്‍മാരെയും ഉള്‍പ്പെടെ 100 പേരുടെ താല്‍ക്കാലിക നിയമനം.
മെഡിക്കല്‍കോളേജില്‍ ശുചീകരണ പ്രവര്‍ത്തനവും കാര്യക്ഷമമാക്കിയിരിക്കുകയാണ്.ആശുപത്രി സൂപ്രണ്ട്.ഡോ.ഷര്‍മദ് വ്യക്തമാക്കി. ഡെങ്കിപ്പനി ബാധിച്ചെത്തുന്നവര്‍ക്ക് രക്തത്തിന്റെ വിവിധ ഘടകങ്ങള്‍ ലഭ്യമാക്കാനായി പ്രത്യേക ബ്ലഡ് ബാങ്കും മെഡിക്കല്‍കോളേജില്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതിനൊക്കെ പുറമെ എല്ലാ ജില്ലാ ആശുപത്രികളിലും ആവശ്യാനുസരണം പനി ക്ലീനിക്കുകള്‍ ആരംഭിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
Get real time update about this post categories directly on your device, subscribe now.