ആറ് വയസ്സുകാരന് ലഹരി ഗുളിക നല്‍കി; പ്രതിക്കെതിരെ ഗൂണ്ടാ ആക്ട്

ആറുവയസുകാരന് ലഹരി ഗുളിക നല്‍കിയ കേസിലെ പ്രതിക്കെതിരെ ഗൂണ്ടാ ആക്ട് ചുമത്താന്‍ പോലീസ് നീക്കമാരംഭിച്ചു. നിരവധി കേസുകളില്‍ പ്രതിയായ പനച്ചിക്കാട് സ്വദേശി അനില്‍കുമാറിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചു തുടങ്ങി. പോലീസ് തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ജില്ലാകലക്ടര്‍ക്ക് സമര്‍പ്പിക്കും.

പനച്ചിക്കാട് പരുത്തുംപാറ സ്വദേശിയായ ആറാംക്ലാസുകാരനെ വീട്ടില്‍ വിളിച്ചുവരുത്തി അനില്‍കുമാര്‍ നിര്‍ബന്ധിച്ചു ലഹരി ഗുളിക കഴിപ്പിച്ചതായാണ് പരാതി. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മോഷണം കഞ്ചാവ് കടത്ത്, സ്ത്രീ പീഡനം ഉള്‍പ്പെടെ 15 കേസുകളില്‍ പ്രതിയായ അനില്‍കുമാനെതിരെ ഓട്ടോറിക്ഷ തീയിട്ടു നശിപ്പിച്ച കേസും നിലവിലുണ്ട്. പരുത്തുംപാറ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് കച്ചവടക്കാനാണ് അനില്‍കുമാറെന്ന് പോലീസ് വ്യക്തമാക്കി.

ലഹരി മരുന്ന് കഴിച്ച് അബോധാവസ്ഥയിലായ കുട്ടി കോട്ടയം ഐസിഎച്ച് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികത്സയിലായിരുന്നു. തിരുവനന്തപുരത്തെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബോറട്ടറിയില്‍ പരിശോധനയ്ക്ക് അയക്കാന്‍ കുട്ടിയുടെ രക്തവും ആന്തരിക സ്രവങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഈ കേസിന്റെ അനുബന്ധമായാണ് അനില്‍കുമാറിനെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News