ക്ഷേത്രത്തിലെത്തുന്ന ബാലന്‍മാരെ ലൈംഗീകപീഡനത്തിരയാക്കി; പൂജാരിയും സഹായിയും റിമാന്‍ഡില്‍

ബാലനെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ പൂജാരിയെയും സഹായിയേയും കിഴക്കേ കല്ലട പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു. മണ്‍േട്രാതുരുത്ത് പെരിങ്ങാലം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ പൂജാരിയായിരുന്ന പരവൂര്‍ കോട്ടപ്പുറം പനമൂട് വീട്ടില്‍ ബിനു(ബിനുശാന്തി- 33), ഇരവിപുരം വടക്കുംഭാഗം പവിത്രം നഗറില്‍ പുത്തലഴികം വീട്ടില്‍ വിവേക് സ്വാമി (20)എന്നിവരാണ് റിമാന്‍ഡിലായത്.

ക്ഷേത്രത്തിലെത്തുന്ന ബാലന്മാരെ പ്രലോഭിപ്പിച്ച് വശത്താക്കുകയായിരുന്നു ഇരുവരുമെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ സമാന തരത്തിലുള്ള നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News