
ഭിന്ന ലിംഗത്തില്‍പ്പെട്ടവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുന്ന സാഹചര്യം സംസ്ഥാനത്തുണ്ടാകണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. ഭാവിയില്‍ മന്ത്രിസഭയിലേയ്ക്ക് വരെ ഇവര്‍ക്ക് എത്താനാകണമെന്നും കൊടിയേരി പറഞ്ഞു. കൊച്ചിയില്‍ ഭിന്ന ലിംഗക്കാരുടെ സൗന്ദര്യ മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കൊടിയേരി. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു വേണ്ടി സര്‍ക്കാര്‍ പ്രത്യേക പദ്ധതികളെക്കുറിച്ച് ആലോചിച്ച് വരികയാണെന്ന് ചടങ്ങില്‍ പങ്കെടുത്ത മന്ത്രി ഷൈലജ ടീച്ചര്‍ പറഞ്ഞു.
കൊച്ചി മെട്രോയില്‍ ജോലി നല്‍കിയതുള്‍പ്പടെ ഭിന്ന ലിംഗക്കാര്‍ക്കു വേണ്ടി മാതൃകാപരമായ പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാര്‍ കാഴ്ചവെച്ചിരിക്കുന്നത്. ഭേദപ്പെട്ട കായിക ശേഷിയുള്ള ഭിന്ന ലിംഗത്തില്‍പ്പെട്ടവര്‍ പോലീസിലേയ്ക്ക് കടന്നു വരുന്നത് ക്രമസമാധാന പാലനത്തിന് സഹായകമാകുമെന്നും കൊടിയേരി പറഞ്ഞു. കൊച്ചിയില്‍ ഭിന്ന ലിംഗക്കാര്‍ക്കായി സംഘടിപ്പിച്ച ക്വീന്‍ ഓഫ് ദ്വയ സൗന്ദര്യ മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കൊടിയേരി.
ട്രാന്‍സ് ജെന്‍ ഡേഴ്‌സിന്റെ ക്ഷേമത്തിനായി സംസ്ഥാന തലത്തിലും ജില്ലാതലത്തിലും രൂപീകരിച്ച ബോര്‍ഡിന്റെ, അടുത്തയാഴ്ച ചേരുന്ന ആദ്യ യോഗത്തില്‍ ക്ഷേമ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് ചടങ്ങില്‍ പങ്കെടുത്ത മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ പറഞ്ഞു. എം കെ മുനീര്‍ എംഎല്‍എ, എസ് കെ അബ്ദുള്ള, ശീതള്‍ ശ്യാം ,രഞ്ജു തുടങ്ങിയവരും പങ്കെടുത്തു. വിവിധ ജില്ലകളില്‍ നടന്ന ഓഡിഷനില്‍ നിന്ന് തെരഞ്ഞെടുത്ത 15 സുന്ദരികളാണ് ക്വീന്‍ ഓഫ് ദ്വയ സൗന്ദര്യമത്സരത്തില്‍ പങ്കെടുത്തത്.സംസ്ഥാനത്ത് ആദ്യമായാണ് ഭിന്ന ലിംഗക്കാര്‍ക്കായി സൗന്ദര്യ മത്സരം സംഘടിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here