കേരളത്തിന് അഭിമാനമാകാന്‍ നിങ്ങളെന്റെ കൈ പിടിക്കണം; ഇന്ത്യയുടെ ഹൃദയം കവര്‍ന്ന കുഞ്ഞ് ഗായിക യുംന നിറഞ്ഞമനസ്സുമായി ജെ ബി ജംഗ്ഷനില്‍; വീഡിയോ

രാജ്യത്തെ നമ്പര്‍ വണ്‍ മ്യൂസിക് റിയാലിറ്റി ഷോ ആയ സരിഗമപയിലെക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുതല്‍ രാജ്യം യുംനയെന്ന കുഞ്ഞ് ഗായികയെ സ്‌നേഹത്തോടെയാണ് നോക്കുന്നത്. ഇന്ത്യന്‍ സംഗീത പ്രതിഭകളെ പോലും വിസ്മയിപ്പിച്ച യുംന ഏവരുടെയും മനം കവര്‍ന്നു കഴിഞ്ഞു. സരിഗമപയിലെ വിശേഷങ്ങളും വെല്ലുവിളികളും പങ്കുവെയ്ക്കാന്‍ കൂടിയാണ് യുംനമോള്‍ ജെ ബി ജംഗ്ഷനിലെത്തിയത്.

ജോണ്‍ബ്രിട്ടാസിന്റെ സ്‌നേഹം നിറഞ്ഞ ചോദ്യങ്ങള്‍ക്ക് മുന്നില്‍ കുസൃതിയും നന്മയുമുള്ള ഉത്തരങ്ങളായിരുന്നു കുഞ്ഞുഗായികയ്ക്ക് പറയാനുണ്ടായിരുന്നത്. കുറുമ്പും കുശുമ്പും എല്ലാവര്‍ക്കുമുണ്ടെന്ന് പറഞ്ഞ യുംന കഴിവിന്റെ പരമാവധി സരിഗമപയില്‍ മുന്നോട്ട് പോകണമെന്ന ആഗ്രഹവും പങ്കുവെച്ചു.

എല്ലാവരും കട്ടയ്ക്ക് മുന്നേറാന്‍ ശ്രമിക്കുകയാണെന്നും ആരും ഒരു പോയിന്റ് പോലും നഷ്ടപ്പെടുത്തില്ലെന്നും സ്വതസിദ്ധമായ കുസൃതിച്ചുവയോടെ യുംന പറഞ്ഞു. ഇന്ത്യയിലെ മികച്ച കുഞ്ഞ് ഗായികയാകാനുള്ള പോരാട്ടത്തില്‍ 15 കുട്ടികളില്‍ ഇത് വരെയുള്ള മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ യുംന മൂന്നാം സ്ഥാനത്താണ്. എന്നാല്‍ പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തില്‍ താന്‍ പിന്നിലാണെന്നും കുഞ്ഞു ഗായിക പറയുന്നു.
ഇനി മുന്നോട്ടുള്ള പ്രയാണത്തിന് മാര്‍ക്ക് മാത്രം പോര. SMS കൂടിയേ തീരൂ. കേരളത്തിന്റെ അഭിമാനമായി മാറിയ യുംന തന്നെ SMS ചെയ്യാനുള്ള ഫോര്‍മാറ്റും ജെ ബി ജംഗ്ഷനില്‍ പങ്കുവെച്ചു.

വോട്ട് ചെയ്യേണ്ട രീതി SRGMP YUM എന്ന് ടൈപ്പ് ചെയ്ത് 57575 എന്ന നമ്പറിലേക്ക് അയക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News