
അമര്‍ അക്ബര്‍ അന്തോണിയിലൂടെ മലയാളികളുടെ മനസ്സില്‍ കുഞ്ഞുനൊമ്പരമായി മാറിയ മീനാക്ഷി കളിച്ചും ചിരിച്ചുമാണ് ജെ ബി ജംഗ്ഷനിലെത്തിയത്. കുഞ്ഞു മനസ്സില്‍ കള്ളമില്ലാത്ത മീനാക്ഷിയിക്ക് ഇമ്മിണി ചെറിയ ആഗ്രഹങ്ങളുണ്ട്. പൃഥ്വിരാജിന്റെ നായികയാകണമെന്നതാണ് അതില്‍ പ്രധാനം. മീനാക്ഷിയുടെ ഭാഷയില്‍ പറഞ്ഞാല്‍ രാജുവേട്ടന്റെ നായികയാകണം.
ഒപ്പത്തില്‍ കൈപിടിച്ചു നടന്ന മോഹന്‍ലാലും മീനാക്ഷിയുടെ പ്രിയതാരം തന്നെ. ലാലേട്ടന്റെ മകളായി അഭിനയിക്കണമെന്നതാണ് മീനാക്ഷിയുടെ മറ്റൊരു ആഗ്രഹം. വലുതാകുമ്പോള്‍ ലാലിനെ വിടുമോ, പൃഥ്വിയെ വിടുമോയെന്ന് ചോദിച്ചാല്‍ എല്ലാവരേയും ഒപ്പം നിര്‍ത്തുമെന്ന് മീനാക്ഷി വിളിച്ചു പറയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here