രാഷ്ട്രപതിയാകുമോ; നിലപാട് വ്യക്തമാക്കി മെട്രോമാന്‍ ശ്രീധരന്‍

ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നുവെന്ന വാര്‍ത്തകളോടാണ് ഇ ശ്രീധരന്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. പലരുടേയും ഭാവന മാത്രമാണ് വാര്‍ത്തയെന്നാണ് മെട്രോമാന്‍ വ്യക്തമാക്കിയത്. അത്തരമൊരു മോഹം താന്‍ വച്ചുപുലര്‍ത്തുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇ ശ്രീധരന്റെ രംഗപ്രവേശനം. പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് എന്‍ ഡി എ സ്ഥാനാര്‍ഥിയായി ശ്രീധരനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. രാഷ്ട്രപതി സ്ഥാനത്തേക്ക് പൊതുസമ്മതനായ ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതിനായുള്ള ബിജെപിയുടെ ശ്രമങ്ങളാണ് ശ്രീധരന്റെ പേര് ഉയര്‍ന്നുവരാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്തായാലും നിലപാട് വ്യക്തമാക്കി ശ്രീധരന്‍ രംഗത്തെത്തിയതോടെ കാര്യങ്ങള്‍ക്ക് തെളിച്ചമുണ്ടായിട്ടുണ്ട്. അതേ സമയം ശ്രീധരന്റെ കാര്യത്തില്‍ ബി ജെ പിയും എന്‍ ഡി എയും ഓദ്യോഗികമായ സ്ഥിരീകരണം നടത്തിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News