
കോഴിക്കോട്: ജില്ലയിലെ ഖര മാലിന്യ സംസ്‌കരണ തൊഴിലാളികള്‍ പണിമുടക്കുന്നു. തങ്ങളെ താത്കാലിക ജീവനക്കാരായി പരിഗണിക്കുക, വേതന വര്‍ദ്ധനവ് നടപ്പിലാക്കുക,ആരോഗ്യ സുരക്ഷ സംവിധാനങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം. തുച്ഛമായ പ്രതിഫലം ആണ് തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്.
താത്കാലിക ജീവനക്കാരായി നിയമിച്ചാല്‍ ദിവസം 300 രൂപയെങ്കിലും ലഭിക്കും. മഴക്കാലത്ത് പോലും സുരക്ഷിതമായി ജോലി ചെയ്യാനുള്ള ഒെരു സംവിധാനവും തങ്ങള്‍ക്ക് ഇല്ലെന്നും ഇവര്‍ പരാതിപെടുന്നു.മാസ്്ക്്, ഗ്ലൗ ,ഡെറ്റോള്‍ തുടങ്ങിയ പ്രാഥമിക സംവിധാനങ്ങള്‍ പോലും ഇല്ലാതെ ഇനി ജോലിക്കായി ഇറങ്ങില്ല എന്ന നിലപാടിലാണ് 400 ഓളം വരുന്ന തൊഴിലാളികള്‍.
കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടെ പകര്‍ച്ച പനി പടരുന്ന സാഹചര്യത്തില്‍ ഫ്ല്‍റ്റുകളില്‍ ഉള്‍പ്പെടെ മാലിന്യം കെട്ടികിടക്കുന്നത് വലിയ ആശങ്കയ്ക്കായിരിക്കും വഴിവെക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here