സുരേന്ദ്രന്‍ പരേതനാക്കിയ അഹമ്മദ് കോടതിയില്‍ ഹാജരായി; സുരേന്ദ്രന്‍ പരുങ്ങുന്നു

2016 നിയമസഭാ തെരഞ്ഞെടുപ്പിലെ മഞ്ചേശ്വരം ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുളള ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ ഹരജിയില്‍ മരിച്ചുപോയെന്ന് കാണിച്ചവരുടെ പട്ടികയിലുളളയാള്‍ ഹൈക്കോടതിയില്‍ ഹാജരായി. മുപ്പത്തിയേഴാം ബൂത്തിലെ എണ്ണൂറാമത്തെ വോട്ടറായ അമ്മദ് കുഞ്ഞിയാണ് താന്‍ ജീവിച്ചിരിപ്പുണ്ടെന്നും വോട്ടര്‍ പട്ടികയില്‍ പേരുളള താന്‍ വോട്ടുചെയ്‌തെന്നും കോടതിയെ അറിയിച്ചത്.

ഇതോടെ സുരേന്ദ്രന്റെ മേല്‍ കുരുക്ക് മുറുകി. അബ്ദുള്‍ റസാഖ് എം.എല്‍.എയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്താണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി ആയിരുന്ന കെ. സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയിരുന്നത്. അഹമ്മദ് കുഞ്ഞി മരിച്ചുപോയതാണെന്നും ഇയാളുടെ പേരില്‍ വോട്ട് മറ്റാരോ ചെയ്തിട്ടുണ്ടെന്നുമായിരുന്നു ആരോപണം.

ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോടതി അയച്ച അഹമ്മദ് കുഞ്ഞിക്ക് സമന്‍സ് അയച്ചിരുന്നു. സുരേന്ദ്രന്‍ പരേതനാക്കിയ അഹമ്മദ് സമന്‍സ് കൈപ്പറ്റിയതോടെ സുരേന്ദ്രന്‍ നാണംകെട്ടിരുന്നു. ഇപ്പോള്‍ നേരിട്ട് കോടതിയില്‍ ഹാജരായതോടെ സുരേന്ദ്രനും ബി ജെ പിയും കൂടുതല്‍ പരുങ്ങലിലാകുകയാണ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here