ഹരിസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് താന്‍ തന്നെയെന്ന് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍; സ്വാമി ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല: സംഭാഷണം പീപ്പിള്‍ ടിവിക്ക്

തിരുവനന്തപുരം: ഹരിസ്വാമിയുടെ ലിംഗം ഛേദിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ ശബ്ദരേഖ പുറത്ത്. ഹരിസ്വാമിയുടെ അഭിഭാഷകനുമായി പെണ്‍കുട്ടി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.

സ്വാമിയുമായി ലൈംഗിക ബന്ധം ഉണ്ടായിരുന്നില്ലെന്നും ഇരുട്ടത്ത് കത്തി വീശിയത് താനാണെന്നും ഇത്രയും വലിയ മുറിവ് ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും പെണ്‍കുട്ടി പറയുന്നു. മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ പൊലീസ് കെട്ടിച്ചമച്ചതാണെന്നും പെണ്‍കുട്ടി അഭിഭാഷകനോട് വെളിപ്പെടുത്തി.

സ്വാമിയുടെ അഭിഭാക്ഷകന് അയച്ച കത്തില്‍, സ്വാമി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഭിഭാഷകനുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖ പീപ്പിള്‍ ടിവി പുറത്ത് വിട്ടു. സ്വാമിയുമായി യാതൊരു തരത്തിലുമുള്ള ലൈംഗിക ബന്ധവും പുലര്‍ത്തിയിരുന്നില്ല. സ്വാമിയും താനുമായുള്ളത് പിതാവ്പുത്രി ബന്ധമായിരുന്നു. സ്വാമി തന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിച്ചിട്ടേ ഉള്ളൂ, ചതിച്ചിട്ടില്ല. ഇക്കാര്യങ്ങളും പെണ്‍കുട്ടി ഫോണ്‍ സംഭാക്ഷണത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്.

സ്വാമിയുടെ ലിംഗം മുറിക്കാനായി കത്തി വീശിയത് താനാണ്. ഇത്രയും വലിയമുറിവ് ഉണ്ടാകുമെന്ന് കരുതിയില്ല. അയ്യപ്പദാസ് പറഞ്ഞിട്ടാണ് എല്ലാം ചെയ്തത്. പൊലീസ് രേഖപ്പെടുത്തിയ മൊഴിയിലെ കാര്യങ്ങള്‍ കെട്ടിച്ചമച്ചതാണ്. അമ്മയുമായി സ്വാമിയ്ക്ക് ലൈംഗിക ബന്ധമില്ലെന്നും അഭിഭാഷകന്‍ ശാസ്തമംഗലം അജിത്തിനോട് ഫോണില്‍ പെണ്‍കുട്ടി തുറന്നു പറയുന്നു.

അതേസമം, സ്വാമിയുടെ ജാമ്യാപേക്ഷ ഈമാസം 19ന് കോടതി പരിഗണിക്കും. കത്തും ശബ്ദ രേഖയും പ്രതിഭാഗം അഭിഭാക്ഷകന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ കത്തിലെ വെളിപ്പെടുത്തലും ഫോണിലെ സ്ഥിരീകരണവുമൊക്കെ കേസിന്റെ ദിശ തന്നെ മാറ്റി മറിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel