ടോവിനോ പണ്ടേ മാസ്സാ; സംശയമുള്ളവര്‍ സ്‌കൂള്‍ ഫോട്ടോയില്‍ നോക്കിയാല്‍ മതി

യുവതാരം ടോവിനോയാണ് മലയാള സിനിമയിലെ പുത്തന്‍ താരോദയം. ഏറ്റവും പുതുതായി റിലീസായ ഗോദയും തീയറ്ററുകളില്‍ ഉത്സവം തീര്‍ക്കുകയാണ്. ആഷിഖ് അബുവിന്റെ മായാനദിയിലാണ് ടോവിനോ ഇപ്പോള്‍ അഭിനയിക്കുന്നത്.

സ്‌ക്രീനിലൂടെ പ്രേക്ഷകരെ കൈലെടുക്കുന്ന ടോവിനോയുടെ ഒരു ഫോട്ടോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഫോട്ടോ ലേശം പഴയതാണ്. കൃത്യമായി പറഞ്ഞാല്‍ യുവതാരത്തിന്റെ സ്‌കൂള്‍ ജീവിത കാലം. ഇന്നത്തെ പോലെ സുന്ദരനായിരുന്നു അന്നും ടോവിനോ.


സ്‌കൂളിലും താരമായിരുന്നു നമ്മുടെ ടോവിനോ എന്നും ഫോട്ടോ തെളിയിക്കുന്നു. സ്‌കൂള്‍ ലീഡറായിരുന്നു മലയാള സിനിമയിലെ പുത്തന്‍ താരോദയമായ ടോവിനോ. ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ ഹൈ സ്‌കൂളിലാണ് ടോവിനോ തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഫോട്ടോയിലുടെ ടോവിനോ സ്‌കൂളിലെ ലീഡറായിരുനെന്നുള്ള കാര്യം കൗതുകത്തോടെയാണ് സോഷ്യല്‍ മീഡിയ ലോകം ചര്‍ച്ചചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here