ജന്മദിനത്തില്‍ അഞ്ജലി പ്രണയം പരസ്യമാക്കി; യുവനടന്റെ ട്വീറ്റ് വൈറലാകുന്നു; കയ്യടിച്ച് ചലച്ചിത്രലോകം

തമിഴിലെ പ്രമുഖ യുവനടി അഞിജലിയുടെ പിറന്നാള്‍ ദിനത്തില്‍ ചലച്ചിത്ര ലോകത്തെ പ്രണയം തിരശ്ശീലയ്ക്ക് മുന്നില്‍. അഞ്ജലിക്കുള്ള ജന്മദിന സമ്മാനത്തിനൊപ്പം യുവ നടന്‍ തന്നെയാണ് പ്രണയം പരസ്യമാക്കിയത്.

പ്രമുഖ യുവ നടന്‍ ജയ്യും അഞ്ജലിയും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. സൂപ്പര്‍ഹിറ്റായ എങ്കേയും എപ്പോതും എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വെള്ളിത്തിരയില്‍ ഒന്നിച്ചത്. അന്ന് തുടങ്ങിയ അടുപ്പം പ്രണയത്തിന് വഴിമാറുകയായിരുന്നെന്നാണ് സൂചന. അഞ്ജലിക്കുള്ള പിറന്നാള്‍ സന്ദേശം പ്രണയാതുരമാക്കിയാണ് ജയ് പ്രണയം പരസ്യമാക്കിയത്.

‘എന്റെ ജീവിതത്തിലെ ഓരോ ദിവസവും നീ സ്‌പെഷലാക്കി മാറ്റി. ദൈവവും ഞാനും നിനക്കൊപ്പം എന്നുമുണ്ടാകും. ജയ് ട്വിറ്ററില്‍ ഇങ്ങനെയാണ് കുറിച്ചത്. സന്തോഷം മാത്രമെന്ന് അഞ്ജലി റീട്വീറ്റ് ചെയ്തു.

എന്തായാലും പ്രണയം പരസ്യമാക്കിയതില്‍ ആരാധകര്‍ സന്തോഷത്തിലാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News