28 വര്‍ഷമായി മമ്മൂട്ടിക്കറിയാത്തൊരു രഹസ്യമുണ്ട്; ഒടുവില്‍ കുഞ്ചന്‍ അത് വെളിപ്പെടുത്തി; മമ്മൂട്ടിക്ക് ഒരു റോയല്‍ സല്യൂട്ട്

മെഗാ നടന്‍ മമ്മൂട്ടിയുടെ ജീവിതവും സിനിമയും മലയാളികള്‍ക്ക് സുപരിചിതമാണ്. അത്രമേല്‍ രഹസ്യങ്ങളൊന്നും മമ്മൂട്ടിക്കില്ല. എന്നാല്‍ കഴിഞ്ഞ മൂന്ന് ദശകമായി മമ്മൂട്ടിക്ക് പോലുമറിയാത്ത ഒരു രഹസ്യമുണ്ടായിരുന്നു. ഒടുവില്‍ അത് പ്രമുഖ നടന്‍ കുഞ്ചന്‍ തന്നെ പരസ്യമാക്കി.

ഇതു വരെ പൊട്ടിക്കാത്ത ഒരു റോയല്‍ സല്യൂട്ട് മദ്യത്തിന്റെ കഥയാണ് കുഞ്ചന്‍ വെളിപ്പെടുത്തി. മമ്മൂട്ടി ആദ്യമായി സിങ്കപ്പൂരില്‍ ചെന്നപ്പോള്‍ സമ്മാനമായി ഒരു റോയല്‍ സല്യൂട്ട് മദ്യം സമ്മാനമായി ലഭിച്ചിരുന്നു. എന്നാല്‍ മദ്യം ഉപയോഗിക്കാത്ത മമ്മൂട്ടി അത് നാട്ടിലെത്തിയ ശേഷം അയല്‍വാസി കൂടിയായ കുഞ്ചന് നല്‍കുകയായിരുന്നു.

28 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവങ്ങള്‍ ഇന്നും കുഞ്ചന്റെ മനസ്സില്‍ ഓടിയെത്തും. മമ്മൂട്ടി നല്‍കിയ സമ്മാനം പൊട്ടിച്ച് ഉപയോഗിക്കാന്‍ കുഞ്ചന്റെ മനസ്സനുവദിച്ചില്ല. പിന്നീട് എടുക്കാമെന്ന് പറഞ്ഞ് അത് പൊട്ടിക്കാതെ സൂക്ഷിച്ചു. വീട്ടില്‍ വിശേഷ അവസരങ്ങള്‍ നിരവധി നടന്നപ്പോയും മമ്മൂട്ടി നല്‍കിയ റോയല്‍ സല്യൂട്ടിന്റെ അടപ്പ് പൊട്ടിക്കാന്‍ കുഞ്ചന്റെ മനസ്സനുവദിച്ചില്ല.

അത്യാവശ്യം നന്നായി പൂശുന്ന കുഞ്ചന്റെ വീട്ടിലെ ഷെല്‍ഫില്‍ അങ്ങനെ 28 വര്‍ഷങ്ങളായി ആ മദ്യം വെല്‍വെറ്റില്‍ പൊതിഞ്ഞു ഇപ്പോഴുമിരിക്കുന്നു. അത് മമ്മൂട്ടിക്കു പോലും അറിയില്ലെന്നതാണ് മറ്റൊരു സത്യം. ചലച്ചിത്ര പ്രവര്‍ത്തകനായ ജി കൃഷ്ണന്‍ മാലം രചിച്ചു ഡോണ്‍ ബുക്‌സ് പുറത്തിറക്കിയ മമ്മൂട്ടി അറിയാത്ത കാര്യങ്ങളിലൂടെ എന്ന പുസ്തകത്തിലാണ് കുഞ്ചന്‍ രഹസ്യം പങ്കുവെച്ചത്.

പുസ്തകത്തില്‍ മമ്മൂട്ടിയെക്കുറിച്ചു ഇത്തരത്തിലുള്ള രസകരമായ കാര്യങ്ങള്‍ നിരവധിപേര്‍ പങ്കുവെച്ചിട്ടുണ്ട്. ശ്രീകുമാരന്‍തമ്പി,ഹരിഹരന്‍, ഐ.വി.ശശി, ഷീല, ഇന്നസെന്റ്, സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, കമല്‍, എസ്എന്‍ സ്വാമി, സിദ്ധിഖ് തുടങ്ങിയ ഒട്ടേറെ പ്രമുഖരും രഹസ്യങ്ങള്‍ പരസ്യമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News