
തെന്നിന്ത്യയിലെ വിവിധ ഭാഷകളില്‍ നായികയായി അഭിനയിച്ച താരമാണ് റായ് ലക്ഷ്മി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സിനിമാ മേഖലയിലെ ‘കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് റായ് ലക്ഷ്മി തുറന്നു പറഞ്ഞത്. ലേഖാ വാഷിംഗ്ടണ്‍, വരലക്ഷ്മി ശരത്കുമാര്‍, പാര്‍വതി എന്നിവര്‍ക്ക് പിന്നാലെയാണ് റായ് ലക്ഷ്മിയും സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തിനെതിരെ ആഞ്ഞടിച്ചത്.
‘തുടക്കകാരെയാണ് സിനിമാ മേഖലയിലെ പുരുഷന്മാര്‍ ഏറെയും ലൈംഗികമായി ചൂഷണം ചെയ്യുന്നത്. നായികയാക്കാമെന്നൊക്കെ പറയുന്നത് കൂടെ കിടക്കാനാണ്. ഇത്തരക്കാരാണ് സിനിമാ മേഖലയിലെ ചീത്തപ്പേരിന് കാരണം. ഇങ്ങനെയുളളവരുടെ സിനിമയ്ക്ക് എന്ത് നിലവാരം ഉണ്ടാകും? കൂടെ കിടക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ നടിമാരെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ വരെ ഇത്തരക്കാര്‍ ശ്രമിക്കും.’-റായ് ലക്ഷ്മി തുറന്നടിച്ചു.
ഹിന്ദി ചിത്രം ജൂലി 2 ആണ് റായ് ലക്ഷ്മിയുടെ പുതിയ റിലീസ്. വളരെ ഗ്ലാമറസ് ആയാണ് ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെടുന്നത്. സിനിമയില്‍ ബിക്കിനി രംഗവുമുണ്ട്.
‘ഞാനിതിന് കാത്തിരിക്കുകയായിരുന്നു. ബിക്കിനിയിട്ട് അഭിനയിക്കുകയെന്നത് തമാശക്കാര്യമില്ല. ബിക്കിനിക്കിണങ്ങിയ ശരീരം ഉണ്ടാക്കുകയെന്നത് തന്നെ പ്രയാസമാണ്. ബിക്കിനിയില്‍ സുന്ദരിയാണെന്ന് എനിക്ക് തന്നെ തോന്നി.’-താരം പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here