അപരനെ കണ്ട് യുവി ഞെട്ടി; ആരും ഞെട്ടിപ്പോകും

ദില്ലി: പ്രമുഖരുടെ അപരന്മാര്‍ എന്നും വാര്‍ത്തയാണ്. കായിക താരങ്ങളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി പാകിസ്താനിലെ റെസ്റ്റോറന്റില്‍ പാത്രം കഴുകുന്ന ദൃശ്യങ്ങള്‍ കണ്ട് ഏവരും ഒന്ന് ഞെട്ടിയിരുന്നു. കോഹ്‌ലിയുടെ അപരനാണെന്ന യാഥാര്‍ഥ്യം പിന്നീടാണ് ഏവര്‍ക്കും മനസ്സിലായത്.

ഇപ്പോള്‍ യുവരാജിന്റെ അപരനാണ് വാര്‍ത്താകോളങ്ങളിലെ പ്രധാനചര്‍ച്ച. ബംഗ്ലാദേശിനെതിരായ സെമി പോരാട്ടത്തിനിടയിലാണ് യുവിയുടെ അപരന്‍ പ്രത്യക്ഷപ്പെട്ടത്.
യുവരാജിനെ പോലെ തന്നെ താടിയും വളര്‍ത്തി ഇന്ത്യന്‍ ജഴ്‌സിയും അണിഞ്ഞെത്തിയ അപരനെ കണ്ട് ആദ്യം ഏവരുമൊന്ന് ഞെട്ടി. ആരാധകര്‍ വിടാതെ പിന്‍തുടര്‍ന്നപ്പോള്‍ താന്‍ യുവിയല്ലെന്ന് വ്യക്തമാക്കിയെങ്കിലും രക്ഷയുണ്ടായില്ല. ഒടുവില്‍ ഒര്‍ജിനല്‍ യുവരാജ് എത്തിയാണ് ഇയാളെ രക്ഷിച്ചത്.

അവസാനം അപരനെ ഒപ്പം നിര്‍ത്തി സെല്‍ഫിയുമെടുത്താണ് യുവി മടങ്ങിയത്. ഫോട്ടോ ബിസിസിഐ തന്നെ പുറത്തുവിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here