ദുല്‍ഖര്‍ ത്രില്ലിലാണ്; കാരണം ഡി ക്യൂ തന്നെ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ ത്രില്ലിലാണ്. മലയാളികളെ ഞെട്ടിച്ച സുകുമാരക്കുറുപ്പായെത്തുന്നതിന്റെ ത്രില്ല് മാത്രമല്ല ദുല്‍ഖറിനുള്ളത്. തന്നെ വെള്ളിത്തിരയിലെത്തിച്ച സംവിധായകന്റെ കൈപിടിച്ച് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും നടക്കാനാകുന്നുവെന്നതാണ് താരത്തിനെ ഏറ്റവും ആവേശത്തിലാക്കുന്നത്.

2012 ല്‍ സെക്കന്റ്‌ഷോയിലുടെ ശ്രീനാഥ് രാജേന്ദ്രനാണ് ദുല്‍ഖറിനെ മലയാളികളുടെ പ്രിയനടനായി അവതരിപ്പിച്ചത്. പിന്നിടിങ്ങോട്ട് താരത്തിന്റെ വളര്‍ച്ച അസൂയപ്പെടുത്തുന്നതായിരുന്നു. 20 ചിത്രങ്ങളില്‍ വേഷമിട്ട ദുല്‍ഖര്‍ ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവും മികച്ച യുവനടനെന്ന ഖ്യാതിയും സ്വന്തമാക്കി.

ശ്രീനാഥിനൊപ്പമുള്ള മടങ്ങിവരവിന്റെ ആവേശം ദുല്‍ഖര്‍ തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ശ്രീനാഥും പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ പങ്കുവെച്ചു. പറഞ്ഞതും അല്ല അറിഞ്ഞതും അല്ല, പറയാന്‍ പോകുന്നതാണ് കഥ. സ്വന്തം നിഴല്‍ പോലും അറിയാത്ത കഥയെന്നാണ് ശ്രീനാഥ് സുകുമാരക്കുറുപ്പിന്റെ കഥയെ വിശേഷിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News