സഞ്ജുവടക്കമുള്ള മലയാളി താരങ്ങള്‍ ഇനി തമിഴ്‌നാട് ലീഗിനായി കളിക്കും

തിരുവനന്തപുരം: സഞ്ജു വി സാംസണ്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കളിക്കും. തമിഴ്‌നാട് ട്വന്റി 20 ലീഗിലേക്ക് രജിസ്റ്റര്‍ ചെയ്തതായി സഞ്ജു വ്യക്തമാക്കി. മലയാളി തരങ്ങളായ ബേസില്‍ തമ്പി, വിഷ്ണു വിനോദ് എന്നിവരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സുരേഷ് റെയ്‌ന, യൂസഫ് പത്താന്‍ തുടങ്ങിയ പ്രമുഖരും കളത്തിലെത്തും. എട്ട് ഫ്രാഞ്ചൈസികളാണ് തമിഴ്‌നാട് ലീഗില്‍ മാറ്റുരയ്ക്കുക. മൊത്തം എട്ട് ടീമുകളിലുമായി 24 മറുനാടന്‍ താരങ്ങള്‍കകാണ് ടിഎന്‍പിഎല്ലില്‍ അരങ്ങേറാനാകുക.

ജൂണ്‍ 23ന് പ്ലെയര്‍ ഡ്രാഫ്റ്റ് നടക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി പാഡുകെട്ടിയ സഞ്ജു ഇക്കുറി മികച്ചപ്രകടനമാണ് നടത്തിയത്. ഒരു സെഞ്ചുറിയും സഞ്ജു ഇത്തവണ നേടിയിരുന്നു. ബേസില്‍ തമ്പിയാകട്ടെ ഇത്തവണത്തെ മികച്ച് യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News