ഗാംഗുലിയുടെ കാറിന് നേരെ പാക് ആരാധകരുടെ ആക്രമണം; വീഡിയോ

ലണ്ടന്‍: മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ കാറിന് നേരെ പാകിസ്ഥാന്‍ ആരാധകരുടെ ആക്രമണം. പീപ്പിള്‍ ഓഫ് പാകിസ്ഥാന്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ട്-പാക് സെമി ഫൈനല്‍ മത്സരശേഷമാണ് സംഭവം.

പാക് ആരാധകര്‍ കാര്‍ വളയുകയും പാകിസ്ഥാന്റെ പതാക കാറിന് മേല്‍ വീശുകയും ചെയ്യുന്നതിന്റെ വീഡിയോയാണ് പീപ്പിള്‍ ഓഫ് പാകിസ്ഥാന്‍ പുറത്തുവിട്ടത്. ഗാംഗുലി ചെറുപുഞ്ചിരി നല്‍കി കൊണ്ടാണ് സംഭവത്തെ നേരിടുന്നത്. ഒടുവില്‍ ഗാംഗുലിയ്ക്ക് കടന്നുപോകാന്‍ വഴിയും പാക് ആരാധകര്‍ തന്നെ ഒരുക്കികൊടുക്കുന്നുണ്ട്.

വീഡിയോ വൈറലായതോടെ, സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് നിരവധി പാക് ആരാധകര്‍ രംഗത്ത് വന്നു. പെരുമാറ്റം ക്രൂരമായി പോയെന്നാണ് ചിലരുടെ അഭിപ്രായം.



അതേസമയം, കാറിന് നേരെയുണ്ടായത് ആക്രമണമല്ലെന്നും, പാക് ആരാധകരുടെ ആഹ്ലാദപ്രകടനമാണെന്നും ചിലര്‍ വാദിക്കുന്നത്. സംഭവത്തെ തമാശയോടെ കാണുന്നത് കൊണ്ടാണ് ഗാംഗുലി അതിനെ പുഞ്ചിരിയോടെ നേരിട്ടതെന്നും ഇവര്‍ പറയുന്നു.

ഞായറാഴ്ചയാണ് ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. സെമിയില്‍ ഇന്ത്യ ബംഗ്ലാദേശിനെയും പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെയുമാണ് പരാജയപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News