മികച്ച ഓഫറുകളുമായി വീണ്ടും ബിഎസ്എന്‍എല്‍

ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫര്‍ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍. 444 രൂപയ്ക്ക് 90 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് ഡാറ്റാ നല്‍കുന്ന പ്രൊമോഷണല്‍ ഓഫറാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ.

എസ്ടിവി 333 രൂപ ട്രിപ്പിള്‍ എസിഇ പ്ലാന്‍ വിജയകരമായതിന് പിന്നാലെയാണ് എസ്ടിവി 444 പ്ലാനുമായി ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്. 444 രൂപയ്ക്ക് ഓഫര്‍ ചെയ്താല്‍ ദിവസേന 4 ജിബി വരെ അണ്‍ലിമിറ്റഡ് ഡാറ്റയാണ് ലഭിക്കുക. 90 ദിവസം വരെ വാലിഡിറ്റിയുമുണ്ട്.

ഇന്ത്യന്‍ ടെലികോം വ്യവസായത്തിന്റെ ഇപ്പോഴത്തെ പ്രവണത കണക്കിലെടുത്താണ് ബിഎസ്എന്‍എല്ലും ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നതെന്ന് ബി.എസ്.എന്‍.എല്‍ ബോര്‍ഡ് ഡയറക്ടര്‍ ആര്‍.കെ.മിത്തല്‍ പറഞ്ഞു.

റിലയന്‍സ് ജിയോയാണ് ടെലികോം മേഖലയില്‍ മാറ്റത്തിന് തുടക്കും കുറിച്ചത്. ജിയോ കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ഡാറ്റ നല്‍കാന്‍ തുടങ്ങിയതോടെ മറ്റ് കമ്പനികള്‍ക്കും കൂടുതല്‍ ഓഫറുകള്‍ നല്‍കേണ്ടി വന്നു. ജിയോയുടെ ധന്‍ ധാന ധന്‍ പ്ലാനിലൂടെ 309 രൂപയ്ക്ക് 1 ജിബി ഡാറ്റയും 509 രൂപയ്ക്ക് 2 ജിബി ഡാറ്റയുമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

മറ്റ് ടെലികോം കമ്പനികളായ ഐഡിയ, എയര്‍ടെല്‍, വൊഡാഫോണ്‍ തുടങ്ങിയവയും ഡാറ്റ താരിഫുകള്‍ കുറച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News