വെള്ളറട സ്വകാര്യ ആശുപത്രിയില്‍ ചികിത്സ പിഴവ്; പ്രസവശസ്ത്രക്രിയക്കിടെ യുവതി മരിച്ചു; കുഞ്ഞ് തീവ്രപരിചരണവിഭാഗത്തില്‍

തിരുവനന്തപുരം: വെള്ളറട സ്വകാര്യ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചു. അഞ്ചു മരങ്കാല മയിലാകുന്നു സ്വദേശി സത്യന്റെ ഭാര്യ സിനി (26)ആണ് മരിച്ചത്. സിസേറിയന് തുടര്‍ന്നുണ്ടായ രക്തസ്രവമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നും ഉണ്ടായ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ ആശുപത്രി ഉപരോധിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

കുഞ്ഞിനെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News