ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ സമവായ ചര്‍ച്ചകള്‍ സാധ്യമല്ലെന്ന് സീതാറാം യെച്ചൂരി; സമാനനിലപാടുമായി കോണ്‍ഗ്രസും

ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ സമവായത്തില്‍ എത്താതെ ഭരണപക്ഷവും പ്രതിപക്ഷവും. പ്രതിപക്ഷ പാര്‍ട്ടികളുമായി ബിജെപി നിയോഗിച്ച രാജ്‌നാഥ് സിംഗും വെങ്കയ്യനായിഡുവും നടത്തിയ ചര്‍ച്ചയിലും സമവായത്തില്‍ എത്തിയില്ല. സീതാറാം യെച്ചൂരിയും സോണിയാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ സ്ഥാനാര്‍ഥി ആരാണെന്ന് ബിജെപി വ്യക്തമാക്കിയില്ല.

ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ സമവായ ചര്‍ച്ചകള്‍ സാധ്യമല്ലെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ‘കൂടിക്കാഴ്ച നടത്തി. എന്നാല്‍ അവര്‍ ഒരു പേരും മുന്നോട്ട് വച്ചില്ല. ഈ സാഹചര്യത്തില്‍ തുടര്‍ചര്‍ച്ചകള്‍ സാധ്യമല്ല’. യെച്ചൂരി പറഞ്ഞു.

രാഷ്ട്രപതി സ്ഥാനത്തേക്ക് ബിജെപി പേരുകള്‍ ഒന്നും നിര്‍ദ്ദേശിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും പ്രതികരിച്ചു. പേരുകള്‍ ചര്‍ച്ച ചെയ്തില്ലെന്നും പേരുകള്‍ മുന്നോട്ട് വയ്ക്കാതെ സമവായ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതാവും ഝാര്‍ഖണ്ഡ് ഗവര്‍ണറുമായ ദ്രൗപതി മുര്‍മു, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ എന്നിവരുടെ പേരുകളാണ് ബിജെപിയുടെ ഭാഗത്തുനിന്ന് കേള്‍ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News