അടുത്തിടെ അന്തരിച്ച കെപിഎസ് ഗില്‍ ആരായിരുന്നുവെന്ന് പറയേണ്ട കാര്യമില്ല. പ്രത്യേകിച്ചും സ്വയം പ്രഖ്യാപിതരാജ്യസ്‌നേഹികളോട്…
ബുദ്ധികൊണ്ടും സ്ഥൈര്യം കൊണ്ടും ഖാലിസ്ഥാന്‍ ഭീകരവാദത്തെ പഞ്ചാബിന്റെ മണ്ണില്‍
നിന്ന് കടപുഴക്കിയെറിഞ്ഞ ധീരനായ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു കെപിഎസ് ഗില്‍. തലയില്‍ സിക്ക് തലപ്പാവ് ധരിച്ച, പതിവായി ഗുരുദ്വാരകളില്‍ പോവുന്ന ഒരു സനാതന സിഖ് മത വിശ്വാസിയാണ് കെപിഎസ് ഗില്‍. എന്നാല്‍ ഖാലിസ്ഥാന്‍ വാദികളല്ല, തന്നെ പോലുളള ഭാരതീയരാണ് യഥാര്‍ത്ഥ സിഖുകാരെന്ന് ഉദ്‌ഘോഷിച്ചു കൊണ്ടാണ് അദ്ദേഹം ഭീകരവാദത്തെ അമര്‍ച്ചചെയ്തത്. ഭീകരവാദം ഇന്ന് പഞ്ചാബിലെ ഒരു മുഖ്യ പ്രശ്‌നമല്ല.ചോരപുരണ്ട ദിനങ്ങളില്‍ നിന്ന് പഞ്ചാബിലെ മോചിപ്പിച്ചതില്‍ രാജ്യം ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് ഈ ധീരനായ
പൊലീസ് ഉദ്യോഗസ്ഥനോടാണ്.
മെയ് 26ന് കെപിഎസ് ഗില്‍ അന്തരിച്ചു. പൂര്‍ണ്ണ സൈനിക ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌ക്കരിച്ചത്. എന്നാല്‍ ഇന്നലെ സമ്മേളിച്ച പഞ്ചാബ് നിയമസഭയില്‍ കെപിഎസ് ഗില്ലിന് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ടുളള പ്രമേയം അവതരിപ്പിച്ചപ്പോള്‍ ബിജെപിയുടെ ഏറ്റവും വിശ്വസ്തരായ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ എംഎല്‍എമാര്‍ നിയമസഭ സ്തംഭിപ്പിച്ചു. ‘നിരപരാധികളെ കൊന്നൊടുക്കിയവനാണ് കെപിഎസ് ഗില്‍’ എന്ന് ആക്രോശിച്ചുകൊണ്ടാണ് ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ ബാദല്‍
സ്പീക്കര്‍ക്ക് നേരെ ഓടിയടുത്തത്.
പ്രമേയം പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പ്രഖ്യാപിച്ചപ്പോള്‍ ശിരോമണി അകാലിദള്‍ എംഎല്‍എമാര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
രാജ്യത്തിനുതന്നെ നാണക്കേടായ ഈ സംഭവത്തെക്കുറിച്ച് എന്തുകൊണ്ടാണ് ഇതുവരെ സംഘപരിവാര്‍ പ്രതികരിക്കാത്തത്്? എന്തുകൊണ്ടാണ് രാജ്യസ്‌നേഹത്തിന്റെ പേരില്‍ യെച്ചുരിയെ ആക്രമിച്ചവരും കോടിയേരി ബാലകൃഷ്ണനെതിരെ ഭീഷണി മുഴക്കിയവരും മൗനം പാലിക്കുന്നത്?
കെപിഎസ് ഗില്ലിനെ അനാദരിച്ചവര്‍ക്കെതിരെ എന്തേ അര്‍ണാബ് ഗോസ്വാമി റിപ്പബ്ലിക് ടിവിയില്‍ ഉറഞ്ഞുതുളളാത്തത്? രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്ക് പോസ്റ്റിടാത്തത്?
സൈന്യം നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് ആരും ശബ്ദിക്കരുത്. എന്നാല്‍ കെപിഎസ് ഗില്‍ മരണപ്പെട്ട ശേഷവും അദ്ദേഹം നടത്തുന്ന മനുഷ്യാവകാശലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ച് അനുശോചന പ്രമേയം നിയമസഭയില്‍ തടസപ്പെടുത്താം. യാതൊരു കുഴപ്പവും ഇല്ല.
കാരണം വ്യക്തം. ശിരോമണി അകാലിദള്‍ ബിജെപിയുടെ ഭരണ പങ്കാളിയാണ്. അകാലിദള്‍ മുസ്ലിം
പാര്‍ട്ടിയോ സെക്കുലര്‍ പാര്‍ട്ടിയോ അല്ല. അതുകൊണ്ടുതന്നെ അവര്‍ക്ക് എന്തുമാകാം. പക്ഷെ കമ്യൂണിസ്റ്റുകാരും
മുസ്ലിംങ്ങളുമൊന്നും വായ തുറക്കരുത്.

Get real time update about this post categories directly on your device, subscribe now.