‘എന്നെ വെറും സൈഡ് ഗേളാക്കി’; ചിമ്പുവിനെതിരെ കാതല്‍ സന്ധ്യ

തമിഴ്താരം ചിമ്പുവിനെതിരെ വിമര്‍ശനങ്ങളുമായി നടി കാതല്‍ സന്ധ്യ. വല്ലവന്‍ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് സന്ധ്യയുടെ ആരോപണങ്ങള്‍. സിനിമയിലേയ്ക്കു വിളിച്ചപ്പോള്‍ ഏറെ സന്തോഷിച്ചിരുന്നു. എന്നാല്‍ ഷൂട്ട് തുടങ്ങിയപ്പോള്‍ എല്ലാം തകിടം മറിഞ്ഞുവെന്നും സന്ധ്യ പറയുന്നു.

ചിത്രീകരണ സമയത്ത് നയന്‍താരയ്ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന രീതിയില്‍ കഥ മാറ്റിയെന്നും അതു തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറച്ചെന്നും സന്ധ്യ ആരോപിക്കുന്നു. ചിമ്പു ഒരു നല്ല മനുഷ്യനാണ്. പക്ഷേ വല്ലവന്‍ സിനിമയുടെ സമയത്ത് തനിക്കുതന്ന വാക്കുകള്‍ എല്ലാം അദ്ദേഹം തെറ്റിച്ചെന്നും സന്ധ്യ പറയുന്നു.

‘ആദ്യം കഥ പറയുമ്പോള്‍ എന്റെയും ചിമ്പുവിന്റെയും സൗഹൃദമായിരുന്നു ചിത്രത്തിന്റെ പ്രധാനപ്രമേയം. എന്നെയും ചിമ്പുവിനെയും റിമ സെന്നിനെയും ചുറ്റിപറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്. പക്ഷേ ഷൂട്ടിംഗ് സമയത്ത് അവര്‍ എല്ലാം മാറ്റി. എന്നെ സൈഡ് ഗേളാക്കി നിര്‍ത്തി. പേരിനൊരു കഥാപാത്രവും.’-സന്ധ്യ പറയുന്നു.

സിനിമയില്‍ തിളങ്ങി നിന്ന സമയത്ത് ഇത്തരമൊരു കഥാപാത്രം ചെയ്തതെന്തിനെന്ന് പലരും ചോദിച്ചിട്ടുണ്ടെന്നും സംഭവിച്ചതെന്തെന്ന് അന്നു തന്നെ പറഞ്ഞിട്ടുണ്ടെന്നും സന്ധ്യ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറയുന്നു. അന്ന് താന്‍ ഏറെ വിഷമിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ അതെല്ലാം ഓര്‍ക്കുമ്പോള്‍ തമാശയായാണ് തോന്നുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News