ഇത് ജനകീയ സര്‍ക്കാര്‍; അരൂര്‍-അരൂര്‍കുറ്റി പാലത്തിലെ ടോള്‍ പിരിവ് നിര്‍ത്താന്‍ മന്ത്രി സുധാകരന്റെ നിര്‍ദേശം; പുതിയ നിര്‍മാണ പ്രവൃത്തികള്‍ക്ക് ടോള്‍ പിരിക്കില്ലെന്നും ഉറപ്പ്

തിരുവനന്തപുരം: ആലപ്പുഴ അരൂര്‍ – അരൂര്‍കുറ്റി പാലത്തില്‍ 2002 ആഗസ്റ്റ് മുതല്‍ നടന്നു വന്നിരുന്ന ടോള്‍ പിരിവ് നിര്‍ത്തി വയ്ക്കാന്‍ മന്ത്രി ജി സുധാകരന്റെ നിര്‍ദ്ദേശം.

ടോള്‍ പുതുതായി ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ നയപരമായി അനുകൂലിക്കുന്നില്ല. പ്രസ്തുത പാലത്തില്‍ ഈ വര്‍ഷത്തേയ്ക്കുള്ള ടോള്‍ പിരിവിനുള്ള ടെണ്ടര്‍ നടത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടയില്‍ ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുകയും, പതിനാലുവര്‍ഷമായി പിരിക്കുന്ന ടോള്‍ തുടര്‍ന്നു പിരിക്കേണ്ടതില്ലെന്നും മന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടേയും ധനകാര്യ മന്ത്രിയുടെയും സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തില്‍സര്‍ക്കാരിന്റെ പുതിയ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തേതില്ലെന്ന് തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News