പ്രാദേശിക സ്ഥാപനങ്ങൾക്ക് ചരിത്രനേട്ടം; മു‍ഴുവൻ തദ്ദേശ സ്ഥാപനങ്ങളും വാർഷിക പദ്ധതി സമർപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മു‍ഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവയുടെ വാർഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിന് സമർപ്പിച്ചു. പ്രാദേശിക സ്ഥാപനങ്ങളുടെ പദ്ധതിയുടെ കാര്യത്തിൽ ഇത് സർവ്വകാല റെക്കോർഡാണ്. പദ്ധതി നിർവ്വഹണവും പദ്ധതി ചെലവും വർഷാവസാനം കേന്ദ്രീകരിക്കുന്ന പ്രവണത ഇതോടെ ഇല്ലാതാകും. 941 പഞ്ചായത്തുകൾ ഉൾപ്പെടെ 1200 സ്ഥാപനങ്ങൾ വാർഷികപദ്ധതികൾ സമർപ്പിച്ചപ്പോൾ 1150 സ്ഥാപനങ്ങൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരവും ലഭിച്ചു.
ഇതുവരെ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായിരുന്നു പ്രാദേശിക പദ്ധതികൾക്ക് ഡിപിസി അംഗീകാരം ലഭിച്ചിരുന്നത്. 20 വർഷത്തിനിടയിൽ ആദ്യമായാണ് ഇത്രയധികം തദ്ദേശ സ്ഥാപനങ്ങൾ വർഷാരംഭത്തിൽ തന്നെ പദ്ധതിക്ക് അംഗീകാരം നേടുന്നത്. ഇതുമൂലം പ്രോജക്ടുകളുടെ വിശദമായ പരിശോധനക്കും, സാങ്കേതിക അനുമതിക്കും, നിർവ്വഹണത്തിനും കൂടുതൽ സമയം ലഭിക്കും.
പ്രാദേശിക പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള വിഹിതമായി 2017-2018ൽ സംസ്ഥാന ബജറ്റിൽ നിന്നും,പ്ളാൻ ഫണ്ട് ഇനത്തിൽ  6228 കോടി രൂപയും  മെയിന്റനൻസ് ഫണ്ട് ഇനത്തിൽ 2184 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പ്രാദേശികമായി ലഭിക്കുന്ന വിഹിതം കൂടി കണക്കിലെടുത്ത് ആകെ 15500 കോടി രൂപയുടെ പദ്ധതികളാണ് ഈ വർഷം പ്രദേശിക സർക്കാരുകൾ ഏറ്റെടുക്കുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News