കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: തെക്കന്‍ കശ്മീരില്‍ പൊലീസിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ആറു പൊലീസുകാര്‍ കൊല്ലപ്പെട്ടു. അച്ചബാല്‍ ഗ്രാമത്തില്‍ വച്ചാണ് പൊലീസ് വാഹനത്തെ തീവ്രവാദികള്‍ ആക്രമിച്ചത്. പൊലീസുകാരെ കൊലപ്പെടുത്തിയ ശേഷം ഭീകരര്‍ ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

മൂന്നു പൊലീസുകാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഒരു ഓഫീസറും ഡ്രൈവറും  ഉള്‍പ്പെടെ ആറ്  പൊലീസുകാരാണ് മരിച്ചത്. സ്ഥലത്ത് ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലഷ്കറെ തയിബ ആണ് ആക്രമണത്തിന് പിന്നിലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

വെള്ളിയാഴ്ച സൈന്യവും പൊലീസും സംയുക്തമായി കശ്മീരിലെ അര്‍വാനിയില്‍ നടത്തിയ ഓപ്പറേഷനില്‍ പ്രാദേശിക കമാന്‍ഡര്‍ ജുനൈദ് മാട്ടൂ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികാരമാണ് പൊലീസ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണമെന്നു സംശയിക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News