പീപ്പിള്‍ ടിവി മാധ്യമപ്രവര്‍ത്തകന്‍ പ്രജീഷ് കൈപ്പള്ളിക്കും ഭാര്യയ്ക്കും നേരെ വധശ്രമം; ഇരുമ്പുദണ്ഡ് ഉപയോഗിച്ച് ക്രൂരമര്‍ദനം; അക്രമി പ്രദേശത്തെ പ്രധാന ഗുണ്ട; ആക്രമണം വീട് പണിയുടെ കരാര്‍ നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍

കൊല്ലം: കൈരളി പീപ്പിള്‍ ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ പ്രജീഷ് കൈപ്പള്ളിക്കും ഭാര്യക്കും നേരെ വധശ്രമം. ആലഞ്ചേരി പണ്ടാരക്കോണം സ്വദേശിയും നിരവധി കേസുകളില്‍ പ്രതിയുമായ കെപി രാജുവാണ് പ്രജീഷിനെയും ഭാര്യയെയും മര്‍ദിച്ചത്. സഹോദരിയുടെ വീട് പണിയുടെ കരാര്‍ നല്‍കാത്തതിന്റെ വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമായത്.

പ്രജീഷിന്റെ സഹോദരിയുടെ വീടിന് സമീപത്ത് വച്ചാണ് സംഭവം. സഹോദരിയുടെ വീടിന്റെ പാലുകാച്ചു കര്‍മ്മം കഴിഞ്ഞ് റോഡിലൂടെ നടന്നു വരുകയായിരുന്ന പ്രജീഷിനെയും ഭാര്യയെയും രാജു പട്ടികളെ അഴിച്ചുവിട്ടു കടിപ്പിക്കാന്‍ ശ്രമിച്ചു. കൂട്ടമായി എത്തിയ പട്ടികളെ ഓടിപ്പിക്കാന്‍ പ്രജീഷ് കല്ല് എടുക്കുകയും ചെയ്തു. ഇതിനിടെ സ്ഥലത്തെത്തിയ രാജു പ്രജീഷിനെയും ഭാര്യയെയും അടിച്ചുവീഴ്ത്തുകയായിരുന്നു.
തുടര്‍ന്ന് കാറില്‍ നിന്ന് ഇരുമ്പ് ദണ്ഡ് എടുത്ത് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

കരാര്‍ നല്‍കാത്തതിന്റെ പേരില്‍ ആഴ്ചകള്‍ക്ക് മുന്‍പ് രാജു പ്രജീഷിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ആക്രമണം. മര്‍ദ്ദനത്തില്‍ പരുക്കേറ്റ പ്രജീഷ് കൈപ്പള്ളിയും ഭാര്യയും അഞ്ചല്‍ സെന്റ് ജൊസഫ് മിഷന്‍ ആശുപത്രിയില്‍ ചികിത്സ തേടി.

രാജുവിന്റെ വീട്ടിലെ പട്ടികള്‍ കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞദിവസം ഒരു ഗര്‍ഭിണിക്ക് നേരെയും പട്ടി കുതിച്ചു ചാടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News