കൊച്ചി മെട്രോ; കേരളത്തിന്റെ വ്യാവസായിക നിക്ഷേപക സൗഹൃദത്തിന് പുതിയ പാത

അതെ, കൊച്ചി ഇനി പഴയ കൊച്ചിയല്ല, കേരളവും. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാകുമ്പോള്‍ അത് സംസ്ഥാനത്തിന്റെ മുഖം കൂടിയാണ് മാറ്റി വരയ്ക്കുന്നത്. പുതിയ കാലഘട്ടത്തിനാണ് ഇവിടെ തുടക്കം കുറിക്കുന്നത്. പശ്ചാത്തല സൗകര്യ വികസനത്തില്‍ വിപ്‌ളവകരമായ മാറ്റമാണ് മെട്രോ യാഥാര്‍ത്ഥ്യമാകുന്നതിലൂടെ പ്രഖ്യാപിക്കുന്നതെന്ന് പ്രശസ്തസാമ്പത്തിക വിചക്ഷണന്‍ കെ.എന്‍ ഹരിലാല്‍ അഭിപ്രായപ്പെട്ടു.

പ്രത്യക്ഷത്തില്‍ ഉണ്ടാകുന്നതിനെക്കാള്‍ പരോക്ഷത്തില്‍ ഏറെ നേട്ടമാണ് കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കുന്നതെന്നാണ് വിദഗ്ധാഭിപ്രായം. കേരളത്തെ വ്യവസായ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കുന്നതിലെക്ക് പുതിയ പാത തുറക്കും. കൂടാതെ വിദഗ്ധ തൊഴിലാളികളുടെപ്രധാന കേന്ദ്രമായും കേരളം മാറും.

കൊച്ചി മെട്രോ റെയില്‍ പദ്ധതി പരിസ്ഥിതി സൗഹൃദമായി നടപ്പിലാകുമ്പോള്‍ കേരളത്തിലെ മറ്റു വന്‍കിട പദ്ധതികള്‍ക്കും ഇത് മാതൃകാപരമായി നടപ്പാക്കാനാകും എന്ന മഹത്തായ സന്ദേശം കൂടിയാണ് സംസ്ഥാനം നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here