17 സെക്കന്റില്‍ 50 പച്ചമുട്ടകള്‍ കുടിച്ച് യുവാവിന് സംഭവിച്ചത്; വീഡിയോ വൈറല്‍

ലണ്ടന്‍: ഒരു ദിവസം നമ്മള്‍ എത്ര മുട്ട കഴിക്കും. ജിമ്മിലടക്കം പോയി ശരീരസംരക്ഷണം നടത്തുന്നവര്‍ അത്യാവശ്യം മുട്ടയൊക്കെ കഴിക്കും. എന്നാല്‍ ലണ്ടനില്‍ യുവാവ് മുട്ട കഴിച്ച് നാട്ടുകാരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്.

തുടര്‍ച്ചയായി 50 പച്ചമുട്ടകളാണ് യുവാവ് കുടിച്ചത്. കേവലം പതിനേഴ് സെക്കന്റുകള്‍മാത്രമാണ് ഇത്രയും മുട്ട കഴിക്കാന്‍ വേണ്ടിവന്നത്. അഞ്ച് ബിയര്‍ ഗ്ലാസുകളിലായി പത്ത് മുട്ടകളാണ് ഉണ്ടായിരുന്നത്. ഓരോ ഗ്ലാസിലെയും മുട്ടകള്‍ വളരെ വേഗത്തിലാണ് യുവാവ് അകത്താക്കിയത്.

17 സെക്കന്‍ഡ് വരുന്ന യുവാവിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്. ലൈവായി കാണിക്കുന്ന അഭ്യാസപ്രകടനങ്ങളുടെ ഭാഗമായിരുന്നു യുവാവിന്റെ മുട്ട കുടി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News