വീണ്ടും ട്രംപ്; ഒബാമയുടെ ക്യൂബന്‍ കരാര്‍ റദ്ദാക്കി; വിമര്‍ശനവുമായി ലോകം

ന്യൂയോര്‍ക്ക്: ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ക്യൂബയുമായുണ്ടാക്കിയ കരാറുകള്‍ അടിയന്തരമായി റദ്ദുചെയ്ത് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. ഒബാമ മുന്‍കൈയ്യെടുത്ത് നടപ്പിലാക്കിയ കരാര്‍ റദ്ദാക്കിയതായി ട്രംപ് മിയാമിയില്‍ നടന്ന ചടങ്ങില്‍ അറിയിക്കുകയായിരുന്നു.

ക്യൂബന്‍ ജനതയെ സഹായിക്കുന്നതിനായി ക്യൂബയുമായി വ്യാപാരബന്ധം പുനസ്ഥാപിച്ച് കൊണ്ടുള്ളതായിരുന്നു ഒബാമയുടെ ക്യൂബന്‍ നയമെന്നും ട്രംപ് വ്യക്തമാക്കി. ഇതുകൊണ്ടാണ് കരാര്‍ റദ്ദാക്കിയതെന്നും അമേരിക്കന്‍ പ്രസിഡന്റ് വിവരിച്ചു.

അമേരിക്കക്കാര്‍ക്ക് ക്യൂബയിലേക്ക് പോകുന്നതിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുന്നതാണ് പുതിയ നയം. 2014 ല്‍ ആയിരുന്നു ക്യൂബയുമായി ഒബാമ പുതിയ കരാറുകളില്‍ ഒപ്പുവെച്ചത്. ചരിത്രപരമായ കരാര്‍ എന്നായിരുന്നു ലോകം അതിനെ വാഴ്ത്തിയത്. ട്രംപിന്റെ തീരുമാനത്തിനെതിരെ വ്യാപകവിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News