മെട്രോ ഉദ്ഘാടനത്തിനെത്തിയ മോദിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ ബീഫ് ഫെസ്റ്റ് പ്രതിഷേധം

കൊച്ചി: മെട്രൊ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. കന്നുകാലികളുടെ കശാപ്പിനും വില്‍പ്പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയിലെ പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തിയത്. പ്രധാനമന്ത്രി വന്നിറങ്ങിയ നാവികസേന വിമാനത്താവളത്തിന് സമീപം പ്രതിഷേധ സൂചകമായി യൂത്ത് കോണ്‍ഗ്രസ് ബീഫ് ഫെസ്റ്റ് നടത്തി.

കന്നുകാലികളുടെ കശാപ്പിനായുള്ള വില്‍പന നിരോധിച്ച് കേന്ദ്രപരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധമുണ്ടായി. സംസ്ഥാനത്ത് അതിശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ കേന്ദ്ര തീരുമാനത്തിനെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിയിരുന്നു. മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രിമാര്‍ക്ക് കത്തയക്കുക പോലും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here