മെട്രോയിലെ ആദ്യ കള്ളവണ്ടിക്കാരന്‍ ‘ജടിലശ്രീ കുമ്മനം ജി’; ജനപ്രതിനിധികളെ അവഹേളിച്ച കുമ്മനം മാപ്പ് പറയുക; തരംഗമായി ‘കുമ്മനംപ്രാഞ്ചി’ ഹാഷ് ടാഗ്

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനയാത്രയില്‍ മോദിക്കൊപ്പം യാത്ര ചെയ്ത കുമ്മനം രാജശേഖരനെതിരെ സോഷ്യല്‍മീഡിയയുടെ പരിഹാസം. സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിച്ച്, വലിഞ്ഞുകയറിയാണ് കുമ്മനം മെട്രോയില്‍ യാത്ര ചെയ്തതെന്നും സോഷ്യല്‍മീഡിയ ചൂണ്ടിക്കാണിക്കുന്നു. കുമ്മനത്തിന്റെ ആളാകല്‍ ശ്രമത്തെ ‘കുമ്മനംപ്രാഞ്ചി’ എന്ന ഹാഷ് ടാഗ് സഹിതമാണ് പരിഹസിക്കുന്നത്.

മെട്രോയുടേ ആദ്യ യാത്രയില്‍ തന്നെ കളളവണ്ടി കയറി കുമ്മനം സംഘികള്‍ക്ക് മാതൃകയായി, ജനപ്രതിനിധികളെ അവഹേളിച്ച കുമ്മനം കേരള ജനതയോട് മാപ്പുപറയുക, കന്നിയാത്രയില്‍ തന്നെ കള്ളവണ്ടി കയറാന്‍ നാണമില്ലേ, കന്നിയാത്രയില്‍ കള്ളവണ്ടി കയറിയൊരാള്‍…. ഇങ്ങനെ പോകുന്നു കുമ്മനത്തിനുള്ള പരിഹാസം.








കുമ്മനത്തിന്റെ ഇത്തരം ആളാകല്‍ ശ്രമം പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്ത് കാര്യമെന്ന പഴഞ്ചെല്ല് ഓര്‍മ്മിക്കുന്നതാണെന്നും വിമര്‍ശനമുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള ജനപ്രതിനിധികളെ വരെ ഒഴിവാക്കിയുള്ള യാത്രയിലാണ് പട്ടികയില്‍ പേരില്ലാതിരുന്നിട്ടും കുമ്മനത്തിന്റെ ഇടിച്ചുകയറ്റം.

ഗവര്‍ണര്‍ പി സദാശിവം, പ്രധാനമന്ത്രി മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എന്നിവരുടെ നിരയിലാണ് കുമ്മനം ഇരിപ്പുറപ്പിച്ചത്. രാവിലെ മോദി നാവികസേനാ വിമാനത്താവളത്തില്‍ വന്നിറങ്ങിയത് മുതല്‍ കുമ്മനം പിന്നാലെയുണ്ടായിരുന്നു.

പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെയാണ് പ്രധാനമന്ത്രി മെട്രോയില്‍ യാത്ര ചെയ്തത്. ഈ യാത്രയില്‍ ഷെഡ്യൂളില്‍ ഇല്ലാതെ കടന്നുകൂടിയ ഏക ആള്‍ കുമ്മനം രാജശേഖരന്‍ മാത്രമാണ്. കുമ്മനം വലിഞ്ഞുകയറിയതോടെ ഇ ശ്രീധരന് ലഭിക്കേണ്ട അവസരമാണ് നഷ്ടമായത്. ഇതോടെ അദ്ദേഹവും കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജിനും മറ്റൊരു സീറ്റിലിരുന്ന് യാത്ര ചെയ്യേണ്ടിവന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News