
മുംബൈ: കഴിഞ്ഞ ദിവസം ഓട്ടോയില്‍ സഞ്ചരിച്ചാണ് സല്‍മാന്‍ ഖാന്‍ ആരാധകരെ ഞെട്ടിച്ചതെങ്കില്‍ ഇത്തവണ സൈക്കിള്‍ യാത്രയിലൂടെയാണ് താരം ഏവരെയും ഞെട്ടിച്ചത്. പുതിയ ചിത്രം ട്യൂബ് ലൈറ്റിന്റെ പ്രചരണത്തിനു വേണ്ടിയായിരുന്നു ഓട്ടോ യാത്രയെങ്കില്‍ ഇക്കുറി സന്നദ്ധ പ്രവര്‍ത്തനത്തിനു വേണ്ടിയാണ് സല്‍മാന്‍ സൈക്കിളെടുത്തത്.
താന്‍ തന്നെ സ്ഥാപിച്ച ബീയിങ് ഹ്യൂമന്‍ എന്ന സന്നദ്ധ സംഘടനയുടെ ഇ സൈക്കിളുകളുടെ പ്രചരണത്തിനായാണ് സല്ലുഭായ് തെരുവിലിറങ്ങിയത്. ബാദ്രയിലെ റോഡിലൂടെയായിരുന്നു സൈക്കിള്‍ യാത്ര. ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തിന് മുന്‍പിലെത്തിയപ്പോള്‍ സല്‍മാന്‍ ഷാരൂഖിന്റെ പേര് കൂക്കി വിളിക്കുകയും ചെയ്തു.
യാത്രയ്ക്കിടെ ഷാരുഖ് ഖാന്റെ വീടിന് മുന്നിലെത്തി കൂക്കി വിളിക്കുന്ന സല്‍മാന്റെ വീഡിയോ വൈറലായിട്ടുണ്ട്. സൈക്കിളില്‍ പോകുന്നത് സല്‍മാനാണെന്ന് ആദ്യം മനസ്സിലായില്ലെങ്കിലും പിന്നീട് താരത്തെ നിരവധിപേര്‍ അനുഗമിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here