മുരുകന്റെ മൊഞ്ചൊന്നും പൊയ്‌പ്പോകില്ല; തമിഴകത്തും കളക്ഷന്‍ റെക്കോഡുകള്‍ കീഴടക്കുന്നു

വെള്ളത്തിരയിലെ സര്‍വ്വ റെക്കൊഡുകളും തകര്‍ത്തെറിഞ്ഞ് ബഹ്മാണ്ഡ വിജയം കുറിച്ചാണ് പുലിമുരുകന്‍ കേരളത്തിലെ തീയറ്ററുകളില്‍ വിജയഭേരി മുഴക്കിയത്. എന്നാല്‍ മുരുകന്റെ മൊഞ്ചൊന്നും പൊയ്‌പ്പോയിട്ടില്ലെന്നാണ് തമിഴകം തെളിയിക്കുന്നത്. ഇന്നലെ തമിഴ്‌നാട്ടില്‍ റിലീസായ പുലിമുരുകന്റെ തമിഴ് പതിപ്പ് തരംഗം തീര്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

വെള്ളിയാഴ്ച 305 തിയേറ്ററുകളില്‍ റിലീസായി. ആദ്യ ഷോ മുതല്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തമിഴകത്തെ സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത മോഹന്‍ലാല്‍ ചിത്രത്തിനും ലഭിക്കുന്നുണ്ട്.

ഒരു ഡബ്ബിംഗ് പതിപ്പ് ഇത്രയും വ്യാപകമായി റിലീസാകുന്നത് തമിഴ്‌നാട്ടില്‍ ആദ്യമായിരുന്നു. പുലിമുരുകന്റെ തമിഴ് ട്രെയിലര്‍ തരംഗമായതോടെ ചിത്രത്തിനായി തമിഴ് ജനത കാത്തിരിക്കുകയായിരുന്നു.

മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തില്‍ മുരുകന് തമിഴില്‍ ശബ്ദം നല്‍കിയിരിക്കുന്നത്. തെറി, ഭൈരവ തുടങ്ങിയ വിജയ് ചിത്രങ്ങളുടെ വിതരണക്കാരനായ പി കെ നാരായണസ്വാമിയാണ് പുലിമുരുകന്‍ തമിഴ് പതിപ്പ് വിതരണം ചെയ്തിരിക്കുന്നത്.

പുലിമുരുകന്റെ തെലുങ്ക് പതിപ്പ് മന്യം പുലി 15 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച പുലിമുരുകന്‍ മലയാളത്തില്‍ ആദ്യമായി 100, 150 കോടി കളക്ഷനുകള്‍ നേടി ചരിത്രം കുറിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News