രാഷ്ട്രപതിയാകാനും ചായക്കടക്കാരന്‍

ഞാനൊരു ചായക്കടക്കാരനായിരുന്നെന്നതാണ് നരേന്ദ്രമോദിയുടെ അവകാശവാദം. അത് മുഖവിലയ്‌ക്കെടുത്താല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു ചായക്കടക്കാരനാണ്. അങ്ങനെയാണെങ്കില്‍ രാഷ്ട്രപതിയും ചായക്കടക്കാരനായാല്‍ എങ്ങനെയുണ്ടാകും.

ആനന്ദ് സിങ് കുശ്‌വ എന്ന ചായക്കടക്കാരനാണ് അത്തരമൊരു സാഹചര്യം രാജ്യത്തിന് മുന്നില്‍ വെച്ചിരിക്കുന്നത്. ഗ്വാളിയോറിലെ ചായക്കട നടത്തുന്ന ആനന്ദ് ഇപ്പോള്‍ ഒരു സെലിബ്രിറ്റിയാണ്. ആനന്ദ് രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദ്ദേശപത്രികയുമായി രംഗത്തെത്തി.

ചായക്കടക്കാരന് പ്രധാനമന്ത്രിയാകാമെങ്കില്‍ തനിക്ക് എന്തുകൊണ്ട് രാഷ്ട്രപതി ആയിക്കൂടാ എന്നാണ് ആനന്ദ് ചോദിക്കുന്നത്. ഇത് നാലാം തവണയാണ് ആനന്ദ് രാഷ്ട്രപതി കസേരില്‍ കണ്ണുവെയ്ക്കുന്നത്. 49 കാരനായ ആനന്ദ് സിങ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ 20 ഓളം തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്.

ഊഹിക്കാവുന്നതു പോലെ തന്നെ ഒരു തവണയും ആനന്ദിന് ആശ്വസിക്കാന്‍ വകയുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുമ്പോഴും തോറ്റുകൊടുക്കാന്‍ തയാറല്ലാത്ത മനസ്സുമായാണ് അനന്ദ് ഗോദയില്‍ വീണ്ടും ഇറങ്ങുന്നത്.

1994 ലാണ് ആനന്ദ് ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നത്. ഉപരാഷ്ട്രപതി സ്ഥാനത്തേക്കും മത്സരിച്ചിട്ടുണ്ട്. 50 പേര്‍ നിര്‍ദേശിക്കുകയും 50 പേര്‍ പിന്താങ്ങുകയും ചെയ്താല്‍ മാത്രമെ ഒരാള്‍ക്ക് രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാന്‍ കഴിയൂ. ഈ നൂറു പേരും എംപിമാരും എംഎല്‍എമാരുമാകണം.

അതുകൊണ്ട് തന്നെ ഉത്തര്‍പ്രദേശിലെ ജനപ്രതിനിധികളുടെ പിന്തുണ തേടുകയാണ് ആനന്ദ്. ദിവസവും ചായ വിറ്റ് കിട്ടുന്ന പണത്തില്‍ നിന്നുള്ള തുക മാറ്റിവെച്ചാണ് ഇദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കെട്ടിവെക്കാനുള്ള പണം കണ്ടെത്തുന്നത്. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആനന്ദ് സിങ് 376 വോട്ടുകള്‍ നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News