കാവ്യ- നമിത വിവാദം; സത്യാവസ്ഥ ഇങ്ങനെ

അമേരിക്കന്‍ യാത്രക്ക് ശേഷം കാവ്യ മാധവനുമായി താന്‍ വഴക്കിലാണെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് മറുപടിയുമായി നടി നമിത പ്രമോദ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത നമിതയുടെ ഫോട്ടോയ്ക്ക് കീഴില്‍ ഒരാള്‍ കമന്റായി ഇട്ടിരുന്നു. ഇതിലാണ് താരത്തിന്റെ മറുപടി.

‘ഇത്തരത്തില്‍ അനാവശ്യം പറഞ്ഞ് പ്രചരിക്കുന്നവരോട് സഹതാപമേയുള്ളു. ഇത്തരത്തിലുള്ള കഥകള്‍ എങ്ങനെ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നു? വല്ലാത്ത ഭാവന തന്നെ. അവരെല്ലാം എനിക്ക് പ്രിയപ്പെട്ടവരാണ്. മാനസികമായി വലുതായി കൂടെ’. നമിത ചോദിക്കുന്നു.

അമേരിക്കന്‍ ഷോയ്ക്കിടെ കാവ്യയുമായി നമിത തെറ്റിയെന്ന തരത്തില്‍ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു. ഒരു ചാനല്‍ ഷോയില്‍ നമിത പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ചായിരുന്നു പ്രചരണങ്ങള്‍. വഴക്കിന്റെ പേരില്‍ പരിപാടി നിര്‍ത്തി നാട്ടിലേക്ക് പോരാന്‍ നമിത തീരുമാനിച്ചിരുന്നെന്നും വാര്‍ത്തകളില്‍ പറഞ്ഞിരുന്നു. കമന്റുകളിലൂടെ ആരാധകരും സംഭവം ചോദിച്ചതോടെയാണ് നമിത മറുപടിയുമായി രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News