അക കണ്ണിലൂടെ കവിത എഴുതുന്ന ബിന്ദു സന്തോഷ്; അതും മരണത്തിനും ജീവിതത്തിനുമിടയില്‍

അന്ധയായ കവയത്രി..അതും ഒരു കിഡ്‌നി മാത്രമായി മരണത്തിനും ജീവിതത്തിനുമിടയില്‍.. എന്നിട്ടും കവിതയിലൂടെ ജീവിതത്തെ തിരിച്ചു പിടിക്കുന്ന ആര്‍ജവം.. ബിന്ദു സന്തോഷിന്റെ ജീവിതം ഒരു ശോക കാവ്യമാണ്..

അക്ഷരങ്ങളെ പ്രണയിച്ചു വളര്‍ന്ന പെണ്‍കുട്ടി വിവാഹം കഴിഞ്ഞു ആഹ്ലാദത്തോടെ ദുബായില്‍ എത്തി. വര്‍ണ സ്വപ്നങ്ങളുടെ സാക്ഷാല്‍ക്കാരം. എന്നാല്‍ പ്രസവം ബിന്ദുവിന്റെ ജീവിതം തകര്‍ത്തു കളഞ്ഞു. ഡോക്ടറുടെ കൈപ്പിഴ. രണ്ടു കണ്ണിന്റെയും കാഴ്ച്ച ശക്തി നക്ഷപെട്ടു. ഒരു കിഡ്‌നി തകരാറില്‍. മറ്റേ കിഡ്‌നി വീര്‍ത്തു വരുന്നു. തന്റെ കുഞ്ഞിന്റെ മുഖം ഇത് വരെ കണ്ടിട്ടില്ല. കുഞ്ഞിന് താരാട്ടു പാട്ടു പാടുമ്പോഴും മാതൃത്വത്തിന്റെ കണ്ണീര്‍ തുള്ളികള്‍. ബിന്ദുവിലെ കവി അപ്പോഴും ഉണര്‍ന്നു കൊണ്ടിരുന്നു. അകകാഴ്ചയിലൂടെ ബിന്ദു കവിതകള്‍ എഴുതി. അതൊക്കെ ചേര്‍ത്ത് അഭ്യുത കാംക്ഷികള്‍ പുസ്തകമാക്കി. വാക്ശത്തലി.

ബിന്ദു സന്തോഷിന്റെ കന്നിപുസ്തകം പ്രകാശനംചെയ്തു. യുഎഇയിലെ പ്രമുഖ മലയാളി സംഘടനകളും സാംസ്‌കാരികപ്രവര്‍ത്തകരുമെല്ലാം ഒത്തുചേര്‍ന്ന സായാഹ്നത്തിലായിരുന്നു പുസ്തകം പുറത്തിറക്കിയത്.

അന്ധതയോട് പൊരുതി, ജീവിതത്തിലെന്നും അതിജീവനത്തിന്റെ സന്ദേശം നല്‍കിയ എഴുത്തുകാരിയുടെ കഥകളുടെയും കവിതകളുടെയും സമാഹാരമായ വാക്സ്ഥലി അതിജീവനത്തിന്റെ പുസ്തകം എന്ന കൃതിയുടെ പ്രകാശനചടങ്ങ് അക്ഷരങ്ങളെ സ്‌നേഹിക്കുന്ന മലയാളികള്‍ ചേര്‍ന്ന് അക്ഷരാര്‍ഥത്തില്‍ ഉത്സവമാക്കുകയായിരുന്നു.

ദുബായ് ഗള്‍ഫ് മോഡല്‍ സ്‌കൂള്‍ഹാളില്‍ നിറഞ്ഞുകവിഞ്ഞ സദസ്സിനെ സാക്ഷിയാക്കി ദുബായ് മുനിസിപ്പാലിറ്റിയിലെ സീനിയര്‍ മീഡിയ സ്‌പെഷ്യലിസ്റ്റും കവയിത്രിയുമായ ഹംദ അല്‍ മുര്‍ മൊഹൈരിയും സുല്‍ത്താന്‍ എ. അല്‍ ഷാലിയും ചേര്‍ന്ന് പുസ്തകം പ്രകാശനംചെയ്തു. ഗള്‍ഫ് മോഡല്‍ സ്‌കൂള്‍ ചെയര്‍മാന്‍ നജീദ് പരിപാടി ഉദ്ഘാടനം ചെയ്തു. ശിവപ്രസാദും ബഷീര്‍ തിക്കോടിയും പുസ്തകം പരിചയപ്പെടുത്തി. തന്‍സി ഹാഷിര്‍, പ്രസാധകരായ പാപ്പിറസ് ബുക്‌സ് പ്രതിനിധി റോയ് നെല്ലിക്കോട് എന്നിവര്‍ സംസാരിച്ചു.

ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഈ നിമിഷങ്ങള്‍ സമ്മാനിച്ചവര്‍ക്കെല്ലാം ബിന്ദു സന്തോഷ് നന്ദിപറഞ്ഞു. ജീവിക്കാന്‍ ഊര്‍ജം നല്‍കുന്ന ഈ സ്‌നേഹത്തിന് മുന്നില്‍ എല്ലാവേദനകളും മറക്കുന്നതായും അവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News