എവറസ്റ്റിന്റെ ഉയരം കുറഞ്ഞു; പുതിയ ഉയരം അളക്കാനായി നേപ്പാള്‍ സര്‍വെ

ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയെന്ന പദവി എവറസ്റ്റിന് നഷ്ടപ്പെടുമോ? വ്യക്തമായ ഉത്തരം ലഭിക്കണമെങ്കില്‍ രണ്ട് വര്‍ഷം കാത്തിരിക്കണം. എവറസ്റ്റിന്റെ യഥാര്‍ത്ഥ ഉയരം തിട്ടപ്പെടുത്താനായി നേപ്പാള്‍ സര്‍ക്കാര്‍ നടത്തുന്ന സര്‍വെ പൂര്‍ത്തിയാവണമെങ്കില്‍ രണ്ട് വര്‍ഷമെങ്കിലുമെടുക്കും.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നേപ്പാള്‍ സര്‍വെ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ സര്‍വെ അനുസരിച്ച് എവറസ്റ്റിന് 8,848 മീറ്റര്‍ (29,029 അടി) ഉയരമാണ് ഉണ്ടായിരുന്നത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനവും 2015 ഏപ്രിലില്‍ ഉണ്ടായ ഭൂകമ്പവും എവറസ്റ്റിന്റെ ഭൂമിശാസ്ത്ര ഘടന കീഴ്‌മേല്‍ മറച്ചിരുന്നു.

ആഗോളതാപനത്തെ തുടര്‍ന്ന് പര്‍വ്വതത്തിന്റെ മേല്‍ തട്ടിലെ മഞ്ഞുപാളികള്‍ ക്രമാതീതമായി ഉരുകി. ഉയരം കുറഞ്ഞാലും ഏറ്റവും ഉയരംകൂടിയ കൊടുമുടിയെന്ന റെക്കോര്‍ഡ് എവറസ്റ്റിന് നഷ്ടപ്പെടില്ലെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ചൂണ്ടികാണിക്കുന്നു. രണ്ടാംസ്ഥാനത്തുളള കെ.ടുവും മൂന്നാം സ്ഥാനത്തുളള കാഞ്ചന്‍ജംഗയും ഉയരത്തിന്റെ കാര്യത്തില്‍ എവറസ്റ്റിനേക്കാള്‍ ബഹുദൂരം പിറകിലാണ്.

സര്‍വ്വോപരി എവറസ്റ്റിനെപ്പോലെതന്നെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഈ കൊടുമുടികളിലും ആഘാതങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News