
ദില്ലി: തര്‍ക്കം നിലനില്‍ക്കുന്നവയുടെ നികുതി തീരുമാനിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ദില്ലിയില്‍ ചേരും. ലോട്ടറിയുടെ ചരക്ക് സേവന നികുതിയില്‍ ഇന്ന് തീരുമാനമുണ്ടായേക്കും.
ലോട്ടറിക്ക് 28 ശതമാനം പരമാവധി നികുതി ചുമത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. 18 ശതമാനം നിര്‍ദ്ദിഷ്ട നികുതിയുള്ള ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കിന്റെ നികുതി ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെടും.
ചരക്ക് നീക്കം അറിയാന്‍ കഴിയുന്ന ഇവേ ബില്ലുകള്‍ പൂര്‍ണതോതില്‍ ജിഎസ്ടി ശൃംഖലയുമായി ബന്ധിപ്പിക്കുന്നത് നീളുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും. അതുവരെ ചെക്‌പോസ്റ്റുകള്‍ തുടരുമെന്ന നിലപാടിലാണ് കേരളം. നികുതി കുറയുന്നതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കിട്ടുന്നതിനായി നിലവിലുള്ളതും ജിഎസ്ടി നടപ്പാക്കുന്ന അടുത്തമാസം ഒന്നുമുതലുള്ള ഉത്പന്നങ്ങളുടെ എംആര്‍പിയും നികുതി നിരക്കുകളും പ്രസിദ്ധീകരിക്കണമെന്ന ആവശ്യവും ജിഎസ്ടി കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here