പനിമരണക്കണക്കുകള്‍ മാധ്യമങ്ങള്‍ പെരുപ്പിച്ച് അവതരിപ്പിക്കുന്നുവെന്ന് മന്ത്രി ശൈലജ ടീച്ചര്‍; ഡങ്കിപ്പനി മൂലം സംസ്ഥാനത്ത് മരിച്ചത് 13 പേര്‍

കൊച്ചി: പനിമരണം സംബന്ധിച്ച കണക്കുകള്‍ മാധ്യമങ്ങള്‍ പെരുപ്പിച്ച് അവതരിപ്പിക്കുന്നു എന്ന ആരോപണവുമായി ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍ രംഗത്ത്. 13 പേര്‍ മാത്രമാണ് സംസ്ഥാനത്ത് ഡങ്കിപ്പനി മൂലം മരണമടഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി. 30 ഓളം പേര്‍ക്ക് ഡങ്കിപ്പനിയെന്ന് സംശയിച്ചിരുന്നു. എന്നാന്‍ 100ല്‍ പരം പേര്‍ ഡങ്കിപ്പനി മൂലം മരിച്ചുവെന്ന മാധ്യമവാര്‍ത്തകള്‍ ശരിയല്ലെന്ന് മന്ത്രി വ്യക്തമാക്കി.

ഒ1ച1 ഇക്കുറി ക്രമാതീതമായി പടര്‍ന്നു. രോഗ പ്രതിരോധരംഗത്ത് ആരോഗ്യ വകുപ്പിന് വീഴ്ചയുണ്ടായിട്ടില്ല. എന്നാല്‍ ചില പ്രദേശങ്ങളില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രമായില്ല. ആശുപത്രി മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുന്ന ഒറ്റപെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ കര്‍ശന നടപടിയെടിക്കുമെന്നും മന്ത്രി ആലുവയില്‍ പറഞ്ഞു.

ആലുവ താലൂക്ക് ആശുപത്രിയിലെ പുതിയ ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ എത്തിയതായിരുന്നു മന്ത്രി. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആശുപത്രിയില്‍ പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like