നസ്രിയയെയും സൂപ്പര്‍താരങ്ങളെയും കടത്തിവെട്ടി മിയ; ഇത് മലയാളത്തില്‍ ആദ്യം

മലയാള സിനിമാ താരങ്ങളുടെ ഫേസ്ബുക്ക് ലൈക്കില്‍ മുന്‍നിര താരങ്ങളെ എല്ലാം കടത്തിവെട്ടി നടി മിയ ഒന്നാമത്. ഒരു കോടി ലൈക്കാണ് മിയയുടെ പേജിന് ലഭിച്ചിരിക്കുന്നത്. മലയാളത്തില്‍ ആദ്യമായാണ് ഒരു സെലിബ്രിറ്റിയുടെ ഫേസ്ബുക്ക് പേജിന് ഒരു കോടി ലൈക്കുകള്‍ ലഭിക്കുന്നത്.

തമിഴിലും തെലുങ്കിലും അഭിനയിച്ചപ്പോള്‍ ലഭിച്ച സ്വീകാര്യതയാണ് ഫേസ്ബുക്ക് ലൈക്ക് കൂടാന്‍ കാരണമായി സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 76 ലക്ഷം ലൈക്കുകളുമായി നിന്നിരുന്ന നസ്രിയ ഫഹദിനെയാണ് മിയ കടത്തിവെട്ടിയത്.

നടന്മാരില്‍ മോഹന്‍ലാലിന് 43 ലക്ഷവും മമ്മൂട്ടിക്ക് 36 ലക്ഷവും പൃഥ്വിരാജിന് 30 ലക്ഷവും ദൂല്‍ക്കര്‍ സല്‍മാന് 49 ലക്ഷവുമാണ് ഫേസ്ബുക്ക് പേജ് ലൈക്കുകള്‍.

മണിയന്‍പിള്ള രാജുവിന്റെ മകന്‍ നായകനാകുന്ന ബോബിയാണ് മിയയുടെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത മലയാള ചിത്രം. തെലുങ്കില്‍ സുനില്‍ നായകനാകുന്ന ഉന്‍ഗാരലാ രാമ്ബാബു എന്ന ചിത്രവും റിലീസിന് ഒരുങ്ങുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like