ഈ ‘കക്കൂസി’നെ ഭരണകൂടത്തിന് ഭയം #WatchVideo

കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച ഡോക്യുമെന്ററി ‘കക്കൂസ്’ യൂട്യൂബില്‍ റിലീസ് ചെയ്തു. തോട്ടിപ്പണിക്കാരുടെ ജീവിതമാണ് ഡോക്യുമെന്ററിയുടെ പ്രമേയം.

വിരുധുനഗര്‍ സ്വദേശിനിയായ ദിവ്യ ഭാരതിയാണ് ചിത്രത്തിന്റെ സംവിധായിക. 2015ല്‍ രണ്ട് തോട്ടിപ്പണിക്കാര്‍ വിഷവാതകം ശ്വസിച്ച് മരണപ്പെട്ടതോടെയാണ് ഇത്തരമൊരു ഡോക്യുമെന്ററി എടുക്കാന്‍ ദിവ്യയെ പ്രേരിപ്പിച്ചത്. ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ലെന്നും തമിഴ്‌നാടിന്റെ പലഭാഗങ്ങളിലും ഇങ്ങനെ സംഭവിക്കുന്നുണ്ടെന്നും ദിവ്യ മനസിലാക്കി

എന്നാല്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്രം അനുമതി നല്‍കുന്നില്ലെന്നാണ് സംവിധായികയുടെ പരാതി. ക്രമസമാധാന പ്രശ്‌നങ്ങള്‍ അടക്കം പലകാരണങ്ങള്‍ പറഞ്ഞ് പൊലീസും അധികൃതരും പ്രദര്‍ശനാനുമതി നിഷേധിച്ചു. മധുരയിലും കോയമ്പത്തൂരിലും നാഗര്‍കോവിലുമെല്ലാം പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടു. ദില്ലി കേരള ഹൗസില്‍ സ്‌ക്രീനിംഗ് നിശ്ചയിച്ചതാണെങ്കിലും സര്‍ക്കാരിന്റെ അന്വേഷണവിഭാഗം തടസപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് ചിത്രം സോഷ്യല്‍മീഡിയയിലൂടെയും പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here