ഡാര്‍ജിലിംഗില്‍ പ്രക്ഷോഭം രൂക്ഷമാകുന്നു; പൊലീസ് വെടിവെപ്പില്‍ നാല് ജിജെഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു; തൊണ്ട മുറിക്കപ്പെട്ട പൊലീസുകാരന്‍ ഗുരുതരാവസ്ഥയില്‍; പൊലീസ് വെടിവച്ചിട്ടില്ലെന്ന വാദവുമായി മമത ബാനര്‍ജി

ദില്ലി: ഡാര്‍ജിലിംഗില്‍ പൊലീസും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നാലു പേര്‍ കൂടി കൊല്ലപ്പെട്ടു. പൊലീസ് വെടിവെപ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച (ജിജെഎം) പറഞ്ഞു. പ്രക്ഷോഭകരുടെ ആക്രമണത്തില്‍ പരുക്കേറ്റ സെന്‍ട്രല്‍ പാരാമിലിറ്ററി ഫോഴ്‌സ് അസിസ്റ്റന്റ് കമാന്‍ഡന്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ഇന്നലെ വൈകുന്നേരമാണ് പ്രക്ഷോഭം രൂക്ഷമായത്. പൊലീസ് വെടിവെപ്പും ടിയര്‍ ഗ്യാസ് ഷെല്‍ പ്രയോഗവും നടത്തുകയും ജനമുക്തി മോര്‍ച്ചയുടെ പ്രവര്‍ത്തകര്‍ പൊലീസിനു നേരെ പെട്രോള്‍ ബോംബും കല്ലേറും നടത്തി.

അതേസമയം, പൊലീസ് വെടിവച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി പറയുന്നത്. ജനമുക്തി മോര്‍ച്ച പ്രവര്‍ത്തകരാണ് വെടിയുതിര്‍ത്തതെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. ആക്രമണ സംഭവങ്ങള്‍ക്കു പിന്നില്‍ ദുരൂഹതയുണ്ടെന്നും മമത പറഞ്ഞു.

കഴിഞ്ഞ ദിവസം ജനമുക്തി മോര്‍ച്ച പ്രവര്‍ത്തകന്‍ വിക്രം റായിയേയും, ഡാര്‍ജിലിംഗ് എംഎല്‍എയുടെ മകനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here