കോഴിക്കോട്ട് പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു; ഒഴിവായത് വന്‍ ദുരന്തം

കോഴിക്കോട്: കോഴിക്കോട് മൊകവൂരില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു. പുലര്‍ച്ചെ മൂന്നു മണിയോടെ വെങ്ങളം രാമനാട്ടുകര ബൈപാസിലാണ് സംഭവം.

മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്. മുന്നില്‍ സഞ്ചരിക്കുകയായിരുന്ന കാറില്‍ ഇടിച്ചതിന് ശേഷം വെട്ടിക്കുന്നതിനിടെ ലോറി മറിയുകയായിരുന്നു. ടാങ്കറില്‍ നിന്നും പാചകവാതകം ചോരാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍പെട്ട ടാങ്കര്‍ ലോറി അമിത വേഗതയില്‍ ആയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

അപകടം നടന്ന ഉടന്‍ ഫയര്‍ഫോഴ്‌സും പൊലീസ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തിയതിന് ശേഷം ഗ്യാസ് നിറച്ച ക്യാപ്‌സ്യൂള്‍ ഐഒസിയുടെ മറ്റൊരു ക്യാബിനിലേക്ക് മാറ്റിയ ശേഷം കൊച്ചിയിലേക്ക് കൊണ്ട് പോയി. അപകടത്തെത്തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

ജില്ലാ കളക്ടര്‍ യുവി ജോസ്, എംകെ രാഘവന്‍ എംപി, ഐഒസി അധികൃതര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News