കണ്ണടച്ചു നിന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ചു കൊന്നു; സംഭവം ഇങ്ങനെ

ദില്ലി: സര്‍പ്രൈസിനായി കണ്ണടച്ചു നിന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ചു കൊന്നു. 24കാരനായ മനോജ് കുമാറാണ് ഭാര്യ കോമളിനെ കഴുത്തില്‍ വയര്‍ മുറുക്കി കൊലപെടുത്തിയത്. ദില്ലിയിലാണ് സംഭവം.

രണ്ടു വര്‍ഷം മുന്‍പാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്. കോമളത്തിന് മറ്റൊരു ബന്ധമുണ്ടെന്ന് മനോജ് പലപ്പോഴും സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കവും ഉടലെടുത്തിരുന്നു. കുറച്ച് മാസങ്ങളായി വേര്‍പിരിഞ്ഞ് താമസിച്ചിരുന്ന കോമളത്തെ തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞദിവസം മനോജ് ക്ഷണിച്ചു. വടക്കന്‍ ദില്ലിയിലെ ബോണ്ട പാര്‍ക്കിലേക്ക് വരാനാണ് മനോജ് ആവശ്യപ്പെട്ടത്.

ഇവിടെ എത്തിയ കോമളത്തോട് കണ്ണടച്ച് നില്‍ക്ക്, ഒരു സമ്മാനം തരാമെന്ന് മനോജ് പറഞ്ഞു. തുടര്‍ന്ന് കണ്ണടച്ചു നിന്ന കോമളത്തെ ഇയാള്‍ പുറകില്‍ നിന്നും വയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം പാര്‍ക്കില്‍ ഉപേക്ഷിച്ച് ഇയാള്‍ സ്ഥലം വിടുകയായിരുന്നു.

അടുത്തദിവസം സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെയാണ് ഇയാള്‍ കൊലപാതക വിവരം വെളിപ്പെടുത്തിയത്. ഇത് യാദൃശ്ചികമായി കേട്ട പൊലീസുകാരനാണ് മനോജിനെ അറസ്റ്റ് ചെയ്തത്.

മദ്യലഹരിയിലായതിനാല്‍ എവിടെയാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന് കൃത്യമായി പറയാന്‍ മനോജിന് സാധിച്ചില്ല. തുടര്‍ന്ന് ആറു മണിക്കൂര്‍ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News