
ദില്ലി: വിമാനയാത്രക്കിടെ സ്വയംഭോഗം ചെയ്ത മധ്യവയസ്‌കന്‍ അറസ്റ്റില്‍. ദില്ലി റോഹിണി സ്വദേശി രമേഷ് ചന്ദ്(56) ആണ് അറസ്റ്റിലായത്. ഹൈദരാബാദില്‍ നിന്ന് ദില്ലിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം.
സീറ്റിലിരുന്ന് സ്വയംഭോഗം ചെയ്ത രമേഷിനെതിരെ സഹയാത്രികയായ യുവതിയാണ് എയര്‍ ഹോസ്റ്റസിന് പരാതി നല്‍കിയത്. തുടര്‍ന്ന് യുവതിക്ക് മറ്റൊരു സീറ്റ് അനുവദിച്ച് യാത്ര തുടര്‍ന്നു. എന്നാല്‍ വിമാനം ദില്ലിയില്‍ എത്തിയതോടെ വിമാന ജീവനക്കാര്‍ ഇയാളെ ദില്ലി പൊലീസിന് കൈമാറുകയായിരുന്നു. ഇയാള്‍ക്കെതിരെ പൊലീസിനും യുവതി പരാതി നല്‍കിയിട്ടുണ്ട്.
പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും സെക്ഷന്‍ 354 എ പ്രകാരം ലൈംഗിക അതിക്രമത്തിനും 509 പ്രകാരം സ്ത്രീകളോട് ലൈംഗിക ചേഷ്ടകള്‍ കാണിച്ചതിനും കേസെടുത്തതായി പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here