ജിഎസ്ടി നടപ്പിലാക്കാന്‍ കേരളം പൂര്‍ണമായും സജ്ജമെന്ന് മന്ത്രി തോമസ് ഐസക്; കേന്ദ്രത്തിന്റെ തയ്യാറെടുപ്പുകള്‍ അപൂര്‍ണം

ദില്ലി: ചരക്ക് സേവന നികുതി അടുത്തമാസം ഒന്നുമുതല്‍ നടപ്പിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും തയ്യാറായിട്ടില്ലെന്ന് കേരളം. സാങ്കേതിക തടസ്സങ്ങള്‍ പരിഹരിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ ജിഎസ്ടി ശൃംഖല ചെയര്‍മാന്‍ നവീന്‍ കുമാറിനെ പുറത്താക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി ആവശ്യപ്പെട്ടു. തടസങ്ങള്‍ പരിഹരിക്കുന്നതിനെക്കുറിച്ചും ലോട്ടറിയടക്കമുള്ള തര്‍ക്കമുള്ള ഉത്പന്നങ്ങളുടെ നികുതി തീരുമാനിക്കുന്നതിനുമായി ജിഎസ്ടി കൗണ്‍സില്‍ യോഗം ദില്ലിയില്‍ തുടരുകയാണ്.

അടുത്തമാസം ഒന്നുമുതല്‍ ചരക്ക് സേവന നികുതി നടപ്പിലാക്കാന്‍ കേരളം പൂര്‍ണമായും സജ്ജമാണെങ്കിലും കേന്ദ്രത്തിന്റെ തയ്യാറെടുപ്പുകള്‍ അപൂര്‍ണമെന്ന് ധനമന്ത്രി തോമസ് ഐസകും പറഞ്ഞു.

ബാങ്കുകളും വിമാനക്കമ്പനികളും ചരക്ക് സേവന നികുതി നടപ്പിലാക്കാന്‍ പൂര്‍ണമായും സജ്ജമായിട്ടില്ലെന്ന് അറിയിച്ചിട്ടുണ്ട്. 50,000 രൂപയ്ക്ക് മുകളിലുള്ള ചരക്കുകളുടെ നീക്കം മനസിലാക്കാനാകുന്ന ഇവേ ബില്‍ സംവിധാനം നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്‌സ് സെന്ററുമായി ബന്ധിപ്പിച്ചിട്ടില്ല. ഇതിന് മൂന്ന് മാസമെങ്കിലും സമയമെടുക്കുമെന്നാണ് വിലയിരുത്തല്‍ അതുവരെ ചെക് പോസ്റ്റുകള്‍ തുടരാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സാങ്കേതിക തടസങ്ങള്‍ പരിഹരിക്കുന്നതില്‍ വീഴ്ച്ചവരുത്തിയ ജിഎസ്ടി ശൃംഖല ചെയര്‍മാന്‍ നവീന്‍ കുമാറിനെ പുറത്താക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി ആവശ്യപ്പെട്ടു.

ജിഎസ്ടി അപാകതകളില്ലാതെ നടപ്പാക്കാന്‍ പ്രധാനമന്ത്രി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തണമെന്നും സ്വാമി ആവശ്യപ്പെട്ടു. ലോട്ടറിയുടെ മുഖവിലയ്ക്ക് പരമാവധി നികുതിയാണ് 28ശതമാനം നികുതി ചുമ!ത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. നിര്‍ദ്ദിഷ്ട 18 ശതമാനത്തില്‍ നിന്ന് ഉപയോഗമില്ലാത്ത പ്ലാസ്റ്റിക്കിന് നികുതി ഒഴിവാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. ഇതടക്കം തര്‍ക്കമുള്ള ഉത്പന്നങ്ങളുടെ നികുതിയും പുന:ക്രമീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News